HOME
DETAILS

മുഹമ്മദ് വൈ സഫീറുള്ള ജില്ലാ കലക്ടറായി ചുമതലയേറ്റു

  
backup
August 11 2016 | 01:08 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%b8%e0%b4%ab%e0%b5%80%e0%b4%b1%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b4%bf%e0%b4%b2


കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി കെ. മുഹമ്മദ് വൈ സഫീറുള്ള ചുമതലയേറ്റു. സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ കലക്ടറേറ്റ് ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം പുതിയ കലക്ടര്‍ക്ക് അധികാരം കൈമാറി.
എറണാകുളം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികസനപരിപാടികളും നയങ്ങളും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണു ലക്ഷ്യമെന്നു ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പിന്നീട് നടത്തിയ ഹ്രസ്വമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പരിപാടികള്‍ക്കു മുന്‍ഗണന നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോ റെയിലിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ പരമാവധി ശ്രമിക്കും. പ്രാധാന്യമുള്ള പദ്ധതികള്‍ ഏതൊക്കെ എന്ന് വിലയിരുത്തിയാകും നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുവരെയുള്ള വികസന പരിപാടികളും പുതിയവും വിജയകരമായി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പുതിയ കലക്ടര്‍ക്കു കഴിയട്ടെയെന്നു സ്ഥാനമൊഴിഞ്ഞ കലക്ടര്‍ എം.ജി രാജമാണിക്യം ആശംസിച്ചു.
കലക്ടറേറ്റ് ജീവനക്കാരും മറ്റ് വകുപ്പു മേധാവികളും അനുബന്ധ ഉദ്യോഗസ്ഥരും പുതിയ കലക്ടറെ സ്വീകരിക്കാനെത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ ജി സുഹാസ്, അസി. കലക്ടര്‍ ഡോ. രേണു രാജ്, ആര്‍.ടി.ഒ പി.എച്ച് സാദിഖ് അലി, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് രഞ്ജിത് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago