റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ രാജിവെച്ചു. അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് മിത്തല്‍ രാജിക്കത്ത് സമര്‍പ്പിച്ചു. എന്നാല്‍ രാജി മന്ത്രി സ്വീകരിച്ചിട്ടില്ല.
ഒരാഴ്ചക്കുള്ളില്‍ സമാനമായ രണ്ട് അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡ് ചെയര്മാന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച യു.പിയിലെ മുസാഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 24 പേര് മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം റെയില്‍വേ ബോര്‍ഡിനാണെന്നും അശ്രദ്ധയാണ് അടിക്കടിയുള്ള അപകടങ്ങള്‍ക്ക് കാരണമെന്നും റെയില്‍വേ മന്ത്രി കുറ്റപ്പെടുത്തിതിരുന്നു.
കൂടാതെ, ബുധനാഴ്ച രാവിലെ അസംഗ്രായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റുകയും അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുസാഫര്‍നഗര്‍ അപകടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ട 12 റെയില്‍വേ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."