ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നു
പ്യോങ് യാങ്: പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. മിസൈലിന്റെ രൂപരേഖയാണ് ചിത്രത്തിലുള്ളത്. ഉത്തരകൊറിയ മുന്‍പ് പരീക്ഷിച്ചതിനേക്കാള്‍ കരുത്തുള്ളതാണ് പുതിയ മിസൈല്‍.
അതേസമയം വിദഗ്ധര്‍ ആശങ്കയോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കാണുന്നത്. മിസൈലിന് അമേരിക്കയിലെവിടെയും പതിക്കാനാവുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഷിങ്ടണും ന്യൂയോര്‍ക്കുമടക്കമുള്ള പ്രദേശങ്ങള്‍ അപകടഭീഷണി നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വാസോങ്-13 എന്നു പേരുള്ള മിസൈലിന്റെ രൂപരേഖയ്ക്കടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സൈനിക മേധാവികളും നില്‍ക്കുന്ന ചിത്രമാണ് സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടത്. മിസൈലുകളുടെ നിര്‍മാണം പ്രാരംഭശയിലാണെന്നാണ് സൂചന. എന്നാല്‍ അണിയറയില്‍ ഇത് രഹസ്യമായി ഒരുങ്ങി കഴിഞ്ഞതായും അഭ്യൂഹമുണ്ട്.
ഇതുവരെ പരീക്ഷണം നടത്താത്തതിനാല്‍ മിസൈലിന്റെ വ്യാപ്തി സംബന്ധിച്ച് വ്യക്തതയില്ല. നേരത്തെ ജൂലൈയില്‍ പരീക്ഷിച്ച വാസോങ്-14 മിസൈലുകളേക്കാളും കരുത്തുറ്റതാകും പുതിയ മിസൈലെന്നാണ് വിലയിരുത്തല്‍. 10,000 കിലോമീറ്ററാണ് പ്രഹരശേഷി. 11,000 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ടെങ്കില്‍ ന്യൂയോര്‍ക്കിനും വാഷിങ്ടണിനും അത് ഭീഷണിയുയര്‍ത്തും. ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനായി രൂപം നല്‍കിയ അക്കാദമി ഓഫ് ഡിഫന്‍സ് സയന്‍സസിലെ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മിസൈല്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതായി കിം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."