രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബാങ്കില്‍ കണ്ണുവയ്ക്കുന്നു: വെള്ളാപള്ളി
കുട്ടനാട്: വോട്ടുബാങ്കിനെ താലോലിച്ച് ഭരണം നടത്തുകയെന്നത് ഒരു ശീലമായി മാറുന്നുവെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തലവടി തെക്ക് 778-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദേഹം. ആദര്‍ശ രാഷ്ട്രീയം അവസാരവാദ രാഷ്ട്രീയത്തിനു വഴിമാറുകയാണ്. അസംഘടിത ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് സംഘടിത ന്യൂനപക്ഷത്തിനു മാത്രം അവകാശങ്ങള്‍ വിതരണം ചെയ്യുവാന്‍ അധികാരത്തിലിരിക്കുന്നവര്‍ മത്സരിക്കുന്നു.
ഭൂരിപക്ഷ സമുദായങ്ങളൊന്നു സംഘടിച്ചുപോയാല്‍ അതിനെ ജാതീയമായി കാണുന്ന സ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റി. ക്ഷേത്ര നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ സി.പി. സൈജേഷ് അധ്യക്ഷത വഹിച്ചു.
കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.പി. മധുസൂദനന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനൂപ് പുഷ്പാകരന്‍, കെ.സി. സദാനന്ദന്‍, എം.ടി. പുരുഷോത്തമന്‍, സിന്ധുമഹേശന്‍, അജിത്ത് കുമാര്‍ പിഷാരത്ത്, രമാ മോഹന്‍, അനുരൂപ് മരങ്ങാട്ട്, എ. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."