ഓണം-ബക്രീദ് ഫെയര്‍ നാളെ മുതല്‍
തൊടുപുഴ: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 26 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ തൊടുപുഴയില്‍ ഓണം-ബക്രീദ് ഫെയര്‍ സംഘടിപ്പിക്കും.
തൊടുപുഴ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ 26ന് രാവിലെ 10.30ന് പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടാനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയാകും. ആദ്യവില്പന വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന് നിര്‍വഹിക്കും.
പലവ്യഞ്ജനങ്ങളും പച്ചക്കറികളും റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി നിരക്കിലും മറ്റ് ഉല്പന്നങ്ങള് കുറഞ്ഞ വിലയ്ക്കും ലഭ്യമാക്കും. രാവിലെ ഒന്പതുമുതല് രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം. എ.എ.വൈ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ എ.എ.വൈ കിറ്റുകള്‍ 30വരെ സപ്ലൈകോ ഔട്ട്ലെറ്റുവഴി വാങ്ങാം. രണ്ട് ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 'ഓണം സമ്മാനമഴ-2017'ന്റെ സമ്മാന കൂപ്പണുകള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."