HOME
DETAILS
MAL
ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞ് ചിത്രം നാസ പുറത്തുവിട്ടു
backup
August 26 2017 | 00:08 AM
വാഷിങ്ടണ്‍: മഞ്ഞുപാളികള്‍ നിറഞ്ഞ ചൊവ്വയുടെ ഉപരിതല ചിത്രം നാസ പുറത്തുവിട്ടു. ചൊവ്വയുടെ ഉത്തരാര്‍ധത്തില്‍ ഇപ്പോള്‍ ശൈത്യകാലമാണ്.
ചൊവ്വാ പര്യവേക്ഷണം നടത്തുന്ന നാസയുടെ എം.ആര്.ഒയാണ് ഹൈ റൈസ് കാമറ ഉപയോഗിച്ച് മഞ്ഞുപാളികള്‍ പകര്‍ത്തിയത്. ഭൂമിയിലെ പോലുള്ള മഞ്ഞുപാളികളല്ല ഇതെന്നാണ് നാസ പറയുന്നത്.
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മഞ്ഞുപാളിയാണ് ഇതെന്ന് നാസ പറയുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഐസ് ആകുന്നതിനെ ഡ്രൈ ഐസ് എന്നാണ് പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."