ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥന്റെ മരണം കൊലപാതകം: ബന്ധു അറസ്റ്റില്‍
കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത മൊയിലോത്തറ പാറേമ്മല്‍ മോഹനന്റെ(60) മരണം കൊലപാതകമെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മോഹനന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ്‌ചെയ്തു. പൂതംപാറ കുന്നുംപുറത്ത് ഗോപാലകൃഷ്ണപിള്ള(67)യെയാണ് കുറ്റ്യാടി സി.ഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച രാത്രി പത്തോടെയാണ് വീടിന് സമീപം തലയില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ മോഹനനെ കണ്ടത്. നാട്ടുകാരും പൊലിസും ചേര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സമയത്ത് ഗോപാലകൃഷ്ണപിള്ളയും മോഹനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരുടെയും ഭാര്യമാര്‍ വളയത്തെ ബന്ധു വീട്ടില്‍ പോയതായിരുന്നു. കുടുംബ കലഹമാണ് കാരണമെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്ന ഇരുവരും പരസ്പരം കലഹിക്കുകയും കലഹം മൂത്ത് ഗോപാലകൃഷ്ണപിള്ള മോഹനനെ കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരും തമ്മില്‍ പതിവായി കലഹം നടക്കുന്നതിനാല്‍ അയല്‍ക്കാരും ശ്രദ്ധിച്ചിരുന്നില്ല.
തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് പൂതം പാറയില്‍ കുടിയേറി താമസമാക്കിയ ഗോപാലകൃഷ്ണപിള്ളക്ക് കോഴിക്കോട്ട് മറ്റൊരു ഭാര്യയും മക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോഹനന്റെ വീട്ടിലാണ് ഇയാളും ഭാര്യയും താമസിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ സി.ഐ.ക്ക് പുറമെ തൊട്ടില്‍പ്പാലം എസ്.ഐ.ജോര്‍ജ്, സി.പി.ഒമാരായ അഷറഫ്,സുനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."