അത്തം പിറന്നു; പൂവിപണിയും ഉണര്‍ന്നു
കല്‍പ്പറ്റ: അത്തം പിറന്നതോടെ ഓണത്തെ വരവേല്‍ക്കാന്‍ പൂ വിപണിയും ഉണര്‍ന്നു. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം വിവിധങ്ങളായ പൂക്കളുമായി കച്ചവടക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു.
ചെണ്ടുമല്ലി, വാടാര്‍മല്ലി, റോസ്, അരളി, ജമന്തി എന്ന് തുടങ്ങി വിവിധ നിറങ്ങളിലും വകഭേദങ്ങളിലുമുള്ള പൂക്കളാണ് വിപണിയിലെത്തിയിരക്കുന്നത്. മുന്‍ വര്ഷങ്ങളിലേക്കാള് വിലയില്‍ അല്പം ഉയര്‍ച്ച ഇത്തവണത്തെ പൂക്കച്ചവടത്തിനുണ്ട്. ബംഗളൂരുവില്‍ നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. വാടാര്‍മല്ലിക്കും 200നും ചെണ്ടുമല്ലി 100 രൂപക്കുമാണ് കല്‍പ്പറ്റയിലെ പൂക്കടകളില്‍ ഇപ്പോള്‍ വില്പന നടക്കുന്നത്.
റോസിന് മുന്നൂറുരൂപ വിലയുണ്ട്. വില അല്പം കൂടുതലാണെന്നാണ് വാങ്ങാനെത്തുന്നവരുടെ പക്ഷം. എന്നാല്‍ ഗണേശഹബ്ബ ഉള്‍പ്പടെയുള്ള ആഘോഷപരിപാടികള്‍ ഉള്ളതിനാലാണ് വില വര്‍ധന എന്നാണ് കച്ചവടക്കാരുടെ പക്ഷം. വരും ദിവസങ്ങളില്‍ കൂടുതല്‍ പൂസ്റ്റാളുകള് ജില്ലയില്‍ ഒരുക്കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
പൂക്കളിലെ ഗ്ലാമര്‍ ഐറ്റങ്ങള്‍ വരുംദിവസങ്ങളില്‍ ജില്ലയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."