ഗതാഗത പരിഷ്കരണം; കുറ്റ്യാടിയില്‍ പൊലിസ് ബസ് ബേ നിര്‍മിച്ചു
കുറ്റ്യാടി: ടൗണില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര റോഡില്‍ പൊലിസിന്റ നേതൃത്വത്തില്‍ ബസ് ബേ നിര്‍മിച്ചു.
ടൗണില്‍ ക്രമംതെറ്റി ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ഭാഗത്ത് ബസ് ബേ നിര്‍മിച്ചത്. സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസുകാരാണ് കാട് വെട്ടിത്തളിച്ച് ബസ് ബേ നിര്‍മിച്ചത്.
ഒരാഴ്ച മുന്‍പാണ് ടൗണില്‍ സമഗ്രമായ ഗതാഗത പരിഷ്കരണത്തിന് പൊലിസ് തുടക്കംകുറിച്ചത്. അനധികൃതമായ പാര്‍ക്കിങ് നിരോധിച്ചും സംസ്ഥാനപാതയ്ക്ക് മധ്യേ കയര്‍കെട്ടിയും നടപ്പാക്കിയ പരിഷ്കരണം വലിയ ജനപിന്തുണ നേടിയിട്ടുണ്ട്.
ടൗണിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം നോ പാര്‍ക്കിങ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നവരില്‍ നിന്നു പിഴ ഈടാക്കിത്തുടങ്ങുമെന്നും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."