ഉടുമ്പന്നൂരില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
ഉടുമ്പന്നൂര്‍: കഴിഞ്ഞവര്‍ഷം സംഭരിച്ച കാര്‍ഷിക വിളകളുടെ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഉടുമ്പന്നൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കൃഷിക്കാരില്‍നിന്ന് നാളികേരം, വാഴക്കുല എന്നിവ സംഭരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് വില ലഭിച്ചിട്ടില്ല. ആറ് ലക്ഷത്തില്‍പരം രൂപയാണ് ലഭിക്കാനുള്ളത്. ഹോര്‍ടികോര്‍പ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണമായി പറയുന്നത്. പണം ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള കര്‍ഷകസംഘം ഉടുമ്പന്നൂര്‍ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
കാര്‍ഷിക വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷകസംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി ടി.കെ വിജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."