HOME
DETAILS
MAL
ആംബുലന്‍സ് കിട്ടിയില്ല;വീട്ടമ്മയുടെ മൃതദേഹം കിടത്തിയത് മണിക്കൂറുകള്‍
backup
August 26 2017 | 07:08 AM
കണ്ണൂര്‍: ചികിത്സയ്ക്കിടേ മരിച്ച വീട്ടമ്മയുടെ മൃതദേഹം ആംബുലന്‍സ് ലഭിക്കാതെ ജില്ലാ ആശുപത്രിയില്‍ കിടത്തിയത് രണ്ടുമണിക്കൂറിലേറെ.
ഇന്നലെ രാവിലെയാണ് സംഭവം. ഏച്ചൂര്‍ സ്വദേശിനിയായ 65-കാരിയായ വീട്ടമ്മ ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ എട്ടു മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ബന്ധുക്കള്‍ ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയായിരുന്നു. ഡ്രൈവറെത്തിയില്ലെന്നായിരുന്നു വിശദീകരണം. പ്രവര്‍ത്തനക്ഷമമായ രണ്ട് ആംബുലന്‍സ് ഷെഡില്‍ കിടക്കുകയും ഇതിനായി അഞ്ച് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കുകയും ചെയ്യുമ്പോഴാണ് ഈ ദുരവസ്ഥ രോഗിയുടെ ബന്ധുക്കള്‍ക്ക് നേരിട്ടത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം ആംബുലന്‍സിനായി പുറത്ത് നെട്ടോട്ടമോടിയ ബന്ധുക്കള്‍ പത്തുമണിയോടെയാണ് മൃതദേഹവുമായി ഏച്ചൂരിലേക്ക് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."