ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി; ജില്ലയില്‍ നൂറുദിനം തൊഴില്‍ തികച്ചത് 6,716 കുടുംബങ്ങള്‍
കൊണ്ടോട്ടി:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള മലപ്പുറം ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നൂറ് ദിനം തികച്ച് സര്‍ക്കാറിന്റെ ആയിരം രൂപ പാരിതോഷികത്തിന് അര്‍ഹത നേടിയത് 6716 കുടംബങ്ങള്‍ മാത്രം. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നാണ് 6716 കുടംബങ്ങള്‍ക്ക് ഓണത്തിന് ആയിരം രൂപ പാരിതോഷികമായി ലഭിക്കുക.
കൊണ്ടോട്ടി ബ്ലോക്കും ചേലേമ്പ്ര പഞ്ചായത്തും നേട്ടത്തില്‍ മുന്‍നിരയിലെത്തിയപ്പോള്‍ പെരിന്തല്‍മണ്ണ ബ്ലോക്കിന് കീഴിലെ താഴേക്കോട്, വേങ്ങരയിലെ ഊരകം പഞ്ചായത്തുകളില്‍ നിന്ന് ഒരാള്‍ പോലും നൂറ് ദിനം തികച്ചവരില്‍ ഉള്‍പ്പെട്ടില്ല.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് വഴി തൊഴില്‍ ദിനം നല്‍കിയത് കൊണ്ടോട്ടി ബ്ലോക്കും ചേലേമ്പ്ര പഞ്ചായത്തുമാണ്. 895 പേര്‍ക്കാണ് കൊണ്ടോട്ടി ബ്ലോക്കില്‍ നിന്നു മാത്രം കഴിഞ്ഞ വര്‍ഷം നൂറ് തൊഴില്‍ ദിനം ലഭിച്ചത്. ഇതുവഴി ആയിരം രൂപ കുടംബത്തിന് ലഭിക്കും. കൊണ്ടോട്ടി ബ്ലോക്കിന് കീഴിലെ ചേലേമ്പ്ര പഞ്ചായത്തില്‍ നിന്ന് 350 കുടംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിലമ്പൂര്‍ ബ്ലോക്കിന് കീഴില്‍ 688 കുടംബങ്ങള്‍ക്കും. കുറപ്പുറം ബ്ലോക്കില്‍ 678 കുടംബങ്ങള്‍ക്കും മങ്കടയില്‍ 609 കുടംബങ്ങള്‍ക്കും ഓണാഘോഷത്തിനായി പ്രത്യേക തുക ലഭിക്കും. കൂടുതല്‍ കുടംബങ്ങള്‍ക്ക് അവസരം കൈവന്ന പഞ്ചായത്തില്‍ രണ്ടാം സ്ഥാനത്ത് കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ മാറാക്കര പഞ്ചായത്താണ്. മാറാക്കരയില്‍ 319 കുടംബങ്ങളാണ് നൂറ് ദിനം തൊഴില്‍ തികച്ചത്.
നൂറ് ദിനം തികച്ച ഏറ്റവും കുറവ് തൊഴിലാളികളുളളത് കാളികാവ് ബ്ലോക്കില്‍ നിന്നാണ്. 87 കുടംബങ്ങള്‍ക്ക് മാത്രമാണ് കാളികാവ് ബ്ലോക്കില്‍ അവസരം കൈവന്നത്. തൊട്ടുപിറകിലുളള പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നിന്ന് 146, പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്ന് 247 കുടുംബങ്ങള്‍ക്കുമാണ് ബോണസ് ലഭിക്കുക. മറ്റുബ്ലോക്കുകളുടെ കണക്കുകള്‍ ഇങ്ങിനെ.അരീക്കോട്(462), മലപ്പുറം(346), പൊന്നാനി(401), താനൂര്‍(429), തിരൂര്‍(445), തിരൂരങ്ങാടി(492), വേങ്ങര(339), വണ്ടൂര്‍(452) കുടുംബങ്ങള്‍ക്കും ഓണത്തോടനുബന്ധിച്ച് ആയിരം രൂപ ലഭിക്കും.
പഞ്ചായത്തില്‍ രണ്ടാം സ്ഥാനത്ത് കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ മാറാക്കര പഞ്ചായത്താണ്. മാറാക്കരയില്‍ 319 കുടംബങ്ങളാണ് നൂറ് ദിനം തൊഴില്‍ തികച്ചത്.
നൂറ് ദിനം തികച്ച ഏറ്റവും കുറവ് തൊഴിലാളികളുളളത് കാളികാവ് ബ്ലോക്കില്‍ നിന്നാണ്. 87 കുടംബങ്ങള്‍ക്ക് മാത്രമാണ് കാളികാവ് ബ്ലോക്കില്‍ അവസരം കൈവന്നത്. തൊട്ടുപിറകിലുളള പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നിന്ന് 146, പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്ന് 247 കുടുംബങ്ങള്‍ക്കുമാണ് ബോണസ് ലഭിക്കുക. മറ്റുബ്ലോക്കുകളുടെ കണക്കുകള്‍ ഇങ്ങിനെ.അരീക്കോട്(462), മലപ്പുറം(346), പൊന്നാനി(401), താനൂര്‍(429), തിരൂര്‍(445), തിരൂരങ്ങാടി(492), വേങ്ങര(339), വണ്ടൂര്‍(452) കുടുംബങ്ങള്‍ക്കും ഓണത്തോടനുബന്ധിച്ച് ആയിരം രൂപ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."