HOME
DETAILS
MAL
മിഷന് 2017: മുത്വലാഖ് നിരോധനം പ്രതിഷേധാര്‍ഹം
backup
August 26 2017 | 09:08 AM
കാടാമ്പുഴ: ഫാസിസ്റ്റ് ശക്തികളുടെ അജന്ഡടകളുടെ ഭാഗമായി നടപ്പാക്കിയ മുത്വലാഖ് നിരോധനം ശരീഅത്തിന് എതിരാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ്, എസ്. എം.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മിഷന് 2017 പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ സി. മൂസഹാജി അധ്യക്ഷനായി. ഹസന് സഖാഫി പൂക്കോട്ടൂര്‍, ഇസ്മായീല്‍ ഹുദവി വിഷയമവതരിപ്പിച്ചു.സയ്യിദ് ഫസല്‍ തങ്ങള്‍ വെട്ടിച്ചിറ, എം.പി മുഹമ്മദലി ദാരിമി കരേക്കാട്, കെ. ബീരാന് മാസ്റ്റര്‍, ഇബ്രാഹീം ഫൈസി , മുഹമ്മദ് ദാരിമി, ഫൈസല്‍ ഫൈസി, ടി.എം ബശീര്‍, ഒറ്റകത്ത് അബ്ദുഹാജി, ഒ.കെ കുഞ്ഞുട്ടി, കെ.പി.എ റഷീദ് മുസ്ലിയാര്, സി. സുലൈമാന്‍ മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."