മോദി ഇന്ത്യയുടെ പ്രധാനമന്ത്രി, ബി.ജെ.പിയുടേതല്ല: ഹരിയാന ഹൈക്കോടതി
ചണ്ഡീഗഡ്: പഞ്ചാബിലും ഹരിയാനയിലുമുണ്ടായ കലാപത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ഹരിയാന ഹൈക്കോടതി. സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികളുടെ അക്രമത്തില്‍ ഹരിയാന കത്തുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്ക്കുന്ന കേന്ദ്രത്തിലെയും സംസ്ഥാനത്തേയും സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഹരിയാന ഹൈക്കോടതി. ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ ബി.ജെ.പിയുടേതല്ല എന്നായിരുന്നു ശക്തവും രൂക്ഷവുമായ ഭാഷയില്‍ ഹരിയാന ഹൈക്കോടതി പറഞ്ഞത്.
ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികളുടെ ആക്രമത്തില്‍ 31 പേര് കൊല്ലാ്പ്പെടുകയും 250 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവങ്ങളെല്ലാം സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ പരാമര്‍ശമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
അതെന്താ പഞ്ചാബും ഹരിയാനയുമൊന്നും ഇന്ത്യയിലല്ലേ?. പിന്നെന്താണ് രണ്ടാം തരക്കാരായി കാണുന്നത്?
ഇങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തിന് ഹരിയാന ഹൈക്കോടതി മറുപടി നല്‍കിയത്. നേരത്തെ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അക്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പ്രധാനമന്ത്രി മോദിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."