60,000 വയോജനങ്ങളെ ആദരിക്കുന്ന പദ്ധതി തുടങ്ങി
തിരൂര്‍: കേരളത്തില്‍ 60,000 മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്ന പദ്ധതിക്ക് തുടക്കമായി.'വയോജനങ്ങള്‍ നാടിന്റെ അമൂല്യ സമ്പത്ത് വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ടൗണ്‍ഹാളില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് നിര്‍വഹിച്ചത്. സാമൂഹ്യ സുരക്ഷാ മിഷനും തിരൂര്‍ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച ഓണോ ഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ നാടിന്റെ സമൂല വളര്‍ച്ചയ്ക്ക് ജീവിതം' സമര്‍പ്പിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. നഗരസഭയിലെ വയോജനങ്ങളുടെ കലാപരിപാടിയും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വയോജനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 10 പേര്‍ക്ക് കരിപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റും നല്കി. പരിപാടിയില്‍ നഗരസഭാ ചെയര്മാന് അഡ്വ: എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മുനീറ കിഴക്കാംകുന്നത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ബാവ, വിദ്യാഗീത പള്ളിയേരി, കെ.പി.റംല, നഗരസഭാ കൗണ്‍സിലര്‍മാര്‍, തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിബാവ, സാമൂഹിക സുരക്ഷാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: ബി മുഹമ്മദ് അഷീല്‍, തിരൂര്‍ നഗരസഭ സെക്രട്ടറി വിനു സി കുഞ്ഞപ്പന് ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കെ. ഹസ്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."