HOME
DETAILS

ലാലുവിന്റെ റാലിയില്‍ പങ്കെടുത്താല്‍ ശരത് യാദവിനെ പുറത്താക്കുമെന്ന് ജെ.ഡി.യു

  
backup
August 27 2017 | 00:08 AM

%e0%b4%b2%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99-2


ന്യൂഡല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നയിക്കുന്ന ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്താല്‍ ശരത് യാദവിനെ പുറത്താക്കുമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി. രാജ്യസഭയില്‍ ശരത് യാദവിന്റെ അയോഗ്യതയ്ക്കായി പാര്‍ട്ടി നോട്ടിസ് നല്‍കുമെന്നും ത്യാഗി മുന്നറിയിപ്പ് നല്‍കി.
പാറ്റ്‌നയില്‍ ഇന്ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സ്വയം വിരമിക്കലായി കണക്കാക്കുമെന്ന് യാദവിനയച്ച കത്തില്‍ ത്യാഗി വ്യക്തമാക്കി. പാര്‍ട്ടിച്ചട്ടങ്ങള്‍ യാദവ് തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. നിതീഷ് കുമാറിന്റെ നയങ്ങളെയും ബി.ജെ.പിക്കുള്ള പിന്തുണ പ്രഖ്യാപിച്ചതിലും പാര്‍ട്ടിയെ വിമര്‍ശിച്ച യാദവിന്റെ നയങ്ങള്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാതിരുന്നത് ഗുരുതര കുറ്റമാണെന്നും ത്യാഗി ആരോപിച്ചു.
ഭരണഘടന പ്രകാരം പാര്‍ട്ടി എം.പിയായ യാദവിനെ സഭയില്‍ നിന്ന് അയോഗ്യനാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു. അതേസമയം എന്തുവിലകൊടുത്തും റാലിയില്‍ പങ്കെടുക്കുമെന്ന് യാദവ് സൂചിപ്പിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ്, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്നീ പ്രമുഖര്‍ ലാലുവിന്റെ ബി.ജെ.പി ഒഴിവാക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന റാലിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ബി.എസ്.പി അധ്യക്ഷ മായാവതി റാലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago