ബ്രസല്‍സില്‍ സൈനികനെ കുത്തിയ പ്രതിയെ വെടിവച്ചു കൊന്നു
ബ്രസല്‍സ്: ബെല്‍ജിയന്‍ തലസ്ഥാനത്ത് സുരക്ഷാ സൈനികനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ പൊലിസ് വെടിവച്ചു കൊന്നു. ബ്രസല്‍സിലെ മാഷെട്ടെയിലാണ് സംഭവം. ഭീകരാക്രമണമാണിതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 30 വയസ് പ്രായം തോന്നിക്കുന്ന സൊമാലിയന്‍ വംശജനാണ് കൊല്ലപ്പെട്ടത്. പൊലിസ് വെടിവച്ചു വീഴ്ത്തിയ ഇയാള്‍ ആശുപത്രിയിലാണ് മരിച്ചത്. ഒരു സൈനികന് കൈക്ക് പരുക്കേറ്റു.
പ്രദേശം പൊലിസ് വളഞ്ഞു. നേരത്തെ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ബെല്‍ജിയന്‍ തലസ്ഥാനനഗരിയില്‍ ഉണ്ടാകുന്ന ആക്രമണമാണിത്. കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോള്‍വാര്‍ഡ് എമിലെ ജാക്്‌മെയിന്‍ സെന്ററിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണമാണെന്ന് പറയുമ്പോഴും ഇത് തെളിയിക്കാനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ബെല്‍ജിയം ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് വ്യക്തമാക്കുന്നത്.
വെടിവയ്പിന്റെ ശബ്ദം കേട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്ന റയാന്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. പ്രതി 1987 ല്‍ ജനിച്ചയാളാണെന്നും 2004 ലാണ് ബെല്‍ജിയത്തില്‍ വന്നതെന്നും പൊലിസ് പറഞ്ഞു. ഇയാള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു. 2015 ല്‍ ബെല്‍ജിയം പൗരത്വവും ലഭിച്ചു. ബെര്‍ഗസ് നഗരത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 2016 മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."