അന്താരാഷ്ട്ര സമ്മര്‍ദം വകവയ്ക്കാതെ ഉ. കൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചു
പ്യോങ്്യാങ്: അന്താരാഷ്ട്ര സമ്മര്‍ദം അവഗണിച്ച് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. ഇത്തവണ ജപ്പാന് കടലിലേക്കാണ് മൂന്നു മിസൈലുകള്‍ വിക്ഷേപിച്ചത്. വടക്കന്‍ കൊറിയയിലെ പ്രവിശ്യയായ ഗാങ്്വണില് നിന്നാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച 6.49 നാണ് മിസൈല്‍ പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിനു പിന്നാലെ യു.എസും ഉത്തര കൊറിയയും തമ്മില്‍ യുദ്ധസമാന സാഹചര്യം നിലനിന്നിരുന്നു. പസഫിക് മഹാസമുദ്രത്തിലെ അമേരിക്കയുടെ ഗുവാം ദ്വീപിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയയും വ്യക്തമാക്കി. ഇതിന്റെ പദ്ധതികളും അവര്‍ പുറത്തുവിട്ടതോടെയാണ് പ്രകോപനം വര്‍ധിച്ചത്.
എന്നാല്‍ പുതിയ മിസൈല്‍ പരീക്ഷണം ഗുവാമിന് ഭീഷണിയല്ലെന്ന് യു.എസ് സൈന്യം അറിയിച്ചു. ഈയിടെ ദക്ഷിണ കൊറിയയും യു.എസും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തെ തുടര്‍ന്നാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ആയിരക്കണക്കിന് അമേരിക്കന്‍, ദക്ഷിണ കൊറിയന്‍ സൈനികരാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. മൂന്നു മിസൈലുകളില്‍ രണ്ടെണ്ണത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടുവെന്നായിരുന്നു ആദ്യം യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് മിസൈല്‍ വടക്ക് കിഴക്ക് ദിശയില്‍ 250 കി.മി ദൂരം സഞ്ചരിച്ചതായി പിന്നീട് പ്രസ്താവന തിരുത്തി. 30 മിനുട്ടിനിടെയായിരുന്നു വിക്ഷേപണങ്ങള്‍. ഉത്തര കൊറിയയുടെ സൈനിക പ്രകോപനങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."