അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരായ നടപടി: പ്രക്ഷോഭം സംഘടിപ്പിക്കും
കോഴിക്കോട്: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരേ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കോഴിക്കാട്ട് ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷന്‍ തിരുമാനിച്ചു.
സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ എടുക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ നിരവധി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും തുല്ല്യമായ നിയമം സര്‍ക്കാര്‍ കൊണ്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.പി മുഹമ്മദലി അധ്യക്ഷനായി. യതീംഖാന കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ പരീക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സമിതി അക്കാദമിക് കണ്‍വീനര്‍ സൂബൈര്‍ നെല്ലിക്കാപറമ്പ് , കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍, സി.പി അബ്ദുല്ല, മുഹമ്മദ് ബഗ്ലത്ത്, സി.സി ഷീല, കെ.സി മെയ്തീന്‍ കോയ, വി. റസൂല്‍ ഗഫൂര്‍, മുഹമ്മദ് ഷൊര്‍ണൂര്‍, റായ് സതീഷ് കൊല്ലം, റഫീഖ് ഇരിട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."