HOME
DETAILS
MAL
ബഷീര്‍ പുരസ്കാരം മലയാള സര്‍വകലാശാലക്ക് സമ്മാനിച്ചു
backup
August 27 2017 | 01:08 AM
തിരൂര്‍: ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം മലയാള സര്‍വകലാശാലയ്ക്ക് എം.ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതോടെ മലയാള ഭാഷയ്ക്ക് പ്രാധാന്യം കൈവന്നു തുടങ്ങിയെന്ന് എം.ടി പറഞ്ഞു.
വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച വിദ്യാര്‍ഥിക്കുള്ള എം.എന്‍ വിജയന് സ്മാരക എന്‍ഡോവ്മെന്റും ചടങ്ങില്‍ വച്ച് സമ്മാനിച്ചു. ബഷീറിന്റെ മകന് അനീസ് ബഷീര്‍, വി.ആര് സുധീഷ്, പ്രൊഫ. എം.എ റഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."