HOME
DETAILS

സംസ്ഥാന ഹജ്ജ് ക്യാംപിന് പ്രൗഢഗംഭീരമായ സമാപനം

  
backup
August 27 2017 | 01:08 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-2


നെടുമ്പാശ്ശേരി: വിവിധ പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ സമാപനം. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലെ പ്രധാന ഹാളില്‍ നടന്ന സമാപന ചടങ്ങ് സംഘാടകര്‍ക്ക് തികഞ്ഞ ആത്മവിശ്വാസം പകരുന്നതായി.
പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തിലാണ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് സമാപന സമ്മേളനം ആരംഭിച്ചതെങ്കിലും ഹജ്ജ് തീര്‍ഥാടകരെ യാത്രയയക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമായി ഉച്ചയ്ക്ക് ഒന്നുമുതല്‍ തന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഈ മാസം 12ന് ആരംഭിച്ച ക്യാംപ് 15 ദിവസമാണ് നീണ്ടുനിന്നത്.
ക്യാംപിലേക്ക് തീര്‍ഥാടകരെ എത്തിക്കുന്നത് മുതല്‍ ഓരോ ദിവസവും തീര്‍ഥാടകരുമായി സഊദി എയര്‍ലൈന്‍സ് വിമാനം പറന്നുയരുന്നതുവരെ കൃത്യമായ പദ്ധതികള്‍ തയാറാക്കിയായിരുന്നു ക്യാംപിന്റെ പ്രവര്‍ത്തനം. ഇതിനായി 400ഓളം വളണ്ടിയര്‍മാരാണ് മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചത്.
വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ക്യാംപ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പിരിയുമ്പോള്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെയാണ് ക്യാംപ് വളണ്ടിയര്‍മാര്‍ യാത്ര പറയുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വളണ്ടിയര്‍മാര്‍ തുടര്‍ച്ചയായ 15 ദിവസം നീണ്ടുനിന്ന ആത്മബന്ധങ്ങള്‍ക്ക് ശേഷം വിടപറയുമ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിച്ച എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ സാക്ഷ്യംവഹിച്ചത്.
ഹജ്ജ് സെല്ലിലെ ഉദ്യോഗസ്ഥരും ക്യാംപിലേക്ക് നിയോഗിക്കപ്പെട്ട മറ്റ് വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അവരുടെ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി. കൂടുതല്‍ ദിവസങ്ങളിലും മൂന്ന് വിമാനങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്.
സര്‍വിസുകളില്‍ കൃത്യത വരുത്താന്‍ പ്രത്യേക സംഘത്തെ തന്നെ സഊദി എയര്‍ലൈന്‍സ് രംഗത്തിറക്കിയിരുന്നു. ഇവരെ കൂടാതെ വിമാനത്താവളത്തിലെ സെക്യൂരിറ്റി വിഭാഗം, സി.ഐ.എസ്.എഫ്, കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും വിമാനത്താവളത്തിനുപുറത്ത് പൊലിസ്, ഹെല്‍ത്ത്, ഫയര്‍ഫോഴ്‌സ്, ബി.എസ്.എന്‍.എല്‍, ആര്‍.ടി.ഒ, കെ.യു.ആര്‍.ടി.സി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും ഹജ്ജ് ക്യാംപിനു ശക്തമായ പിന്തുണയാണ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭരണ, പ്രതിപക്ഷ നിരയിലെ പ്രമുഖരടക്കം നിരവധിപേരാണ് തീര്‍ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരാന്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തില്‍ അസി.സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, ഹജ്ജ് സെല്‍ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ്, ക്യാംപ് ഓഫിസര്‍ യു. അബ്ദുല്‍ കരീം, കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ എന്നിവരാണ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago