സംഘ്പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിംലീഗ് പ്രതിഷേധം
മേലാറ്റൂര്‍ : സംഘ്പരിവാര്‍ -പൊലിസ് കൂട്ടുകെട്ടിനെതിരേ എടപ്പറ്റ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാക്കളായ സി.ടി ഇബ്രാഹീം, സി.ടി ബഷീര്‍, സി. ബാബു, കെ. ഉസ്മാന്‍ മാസ്റ്റര്‍, പി.മൊയ്തീന്‍ കുട്ടി, എന്‍. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
കൊളത്തൂര്‍: സംഘ്പരിവാര്‍ പൊലിസ് കൂട്ടുകെട്ടിനെതിരേ മൂര്‍ക്കനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊളത്തൂര്‍ ഓണപ്പുടയില്‍നിന്നാരംഭിച്ച റാലി കുറുപ്പത്താലില്‍ അവസാനിച്ചു. അഡ്വ. വി. മൂസക്കുട്ടി, കെ.പി ഹംസ മാസ്റ്റര്‍, സക്കീര്‍ കളത്തിങ്ങല്‍, കെ.ടി ഹംസ മാസ്റ്റര്‍, എം.ടി ഹംസ മാസ്റ്റര്‍, കെ. ബീരാന്‍, കലമ്പന്‍ ബാപ്പു, എം.പി മുജീബ്, എം.ടി റാഫി, കെ. സൈഫുദ്ദീന്‍, അല്‍ത്താഫ്, കെ.ടി.എ ഖാദര്‍ നേതൃത്വം നല്‍കി.
മലപ്പുറം: സംഘ്പരിവാര്‍ പൊലിസ് കൂട്ടുകെട്ടിനെതിരേ മലപ്പുറം ടൗണില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടരി വി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.കെ സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മന്നയില്‍ അബുബക്കര്‍, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ ഹക്കീം സംസാരിച്ചു.
പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം മുന്‍ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ടൗണില്‍ നടന്ന പ്രകടനത്തിന് പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, സി.എം അബദുല്ല, ചേരിയില്‍ മമ്മിക്കുട്ടി, ആലിക്കുട്ടി, കൊളക്കാടന്‍ അസീസ് നേതൃത്വം നല്‍കി.
ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പുളിക്കലില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പി.കെ മൂസ ഹാജി, നസീം പുളിക്കല്‍, ഫൈസല്‍ കൊല്ലോളി, കെ.ടി അഹമ്മദ് കോയ, കെ.ടി സക്കീര്‍ ബാബു, എറിയാട്ട് നസ്‌റു, പി.വി.എ ജലീല്‍, എ.കമ്മദ്, പി.ബദറുദ്ദീന്‍, പി.കെ.അബ്ദുല്ലക്കോയ, കെ.യൂനുസ് മാസ്റ്റര്‍ സംസാരിച്ചു.
കിഴിശ്ശേരി: കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കിഴിശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.സി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ.എ റസാഖ് ഹാജി അധ്യക്ഷനായി. വി.ടി റസാഖ്, എം. സൈദാജി, കെ.എ റസാഖ്, എന്‍.സമീര്‍, എം.പി സുലൈമാന്‍, ഷറഫുദ്ദീന്‍ കൊടക്കാടന്‍, പി.കെ ഗഫൂര്‍, എം.സി കുഞ്ഞാപ്പു, മോച്ചേരി ഉമ്മര്‍ ഹാജി, പുളിക്കല്‍ സക്കീര്‍, ഷാഫി മാസ്റ്റര്‍, എ. ഹസ്‌ക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."