അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് : മരാമത്ത് വകുപ്പും റെയില്‍വേയും തമ്മില്‍ ധാരണ
അങ്ങാടിപ്പുറം: ദേശീയപാതയില്‍ അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് നിര്‍മാണത്തിനായി തയാറാക്കിയ അലൈന്റ്‌മെന്റില്‍ മരാമത്ത് വകുപ്പും റെയില്‍വേയും തമ്മില്‍ ധാരണയായി. ഇന്നലെ ജില്ലാ കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ട@ായത്. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, പൊതുമരാമത്ത്, റെയില്‍വേ, റവന്യൂ വകുപ്പ് എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അലൈന്‍മെന്റ് സംബന്ധിച്ച് ധാരണയായെങ്കിലും റെയില്‍വേ മേല്‍പ്പാലം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതു@ണ്ട്.
നിലവിലെ അലൈന്‍മെന്റ് പ്രകാരം ഏഴുകണ്ണിപ്പാലത്തിന് മുകളിലൂടെയാണ് മേല്‍പ്പാലം നിര്‍മിക്കേ@ണ്ടി വരിക. ഫില്ലറുകളും മറ്റും നിര്‍മിക്കുക വഴി ഇത് ചെറുപുഴയിലെ നീരൊഴുക്കിനെ ബാധിക്കാന്‍ ഇടയു@ണ്ട്. നിലവില്‍ റെയില്‍വേ പാലത്തിന് 8.5 മീറ്റര്‍ ഉയരമാണുള്ളത്. ഇതിന് മുകളില്‍ മേല്‍പാലത്തിന് 9.5 മീറ്ററെങ്കിലും ഉയരം വരും. ഫലത്തില്‍ 18 മീറ്റര്‍ ഉയരത്തിലാവും മേല്‍പ്പാലം നിര്‍മിക്കേണ്ടി വരിക.
ഇത്തരത്തില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിക്കുക പ്രയാസകരമാണ്. അത് കൊ@ണ്ട് തന്നെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നീക്കി പാലം നിര്‍മിക്കുന്നത് ഉചിതമാകുമെന്നും റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബൈപ്പാസിനായി അടയാളപ്പെടുത്തിയ ഭൂമിക്ക് മാറ്റം വരാത്ത തരത്തില്‍ നിലവിലെ റെയില്‍വേ പാലത്തില്‍നിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നീക്കി മേല്‍പ്പാലം നിര്‍മിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. മേല്‍പ്പാലം ഉള്‍പ്പടെ ബൈപ്പാസിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടു@ണ്ട്.
അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് പദ്ധതിക്ക് തുടക്കമിട്ടത്. സ്ഥലമേറ്റെടുക്കലിനും, നിര്‍മാണത്തിനുമായി 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടു@ണ്ട്. അത് കൊണ്ടുതന്നെ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേയുടെ അനുമതി ലഭ്യമായാല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു.
ജില്ലാ കലക്ടര്‍ അമിത് മീണ, പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരീഷ്, സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അബ്ദുല്‍ അസീസ്, എല്‍.എ ഡപ്യൂട്ടി കലക്ടര്‍ രാമചന്ദ്രന്‍, അജയ്കുമാര്‍, ഹക്കീം, പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.നാരായണന്‍, എ.ഇ ജോമോന്‍ തോമസ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."