കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
വനംവകുപ്പില്‍ കണ്‍വീനര്‍ പ്രവൃത്തിക്ക്
വിരാമം; ഇനി ടെന്‍ഡര്‍ ചെയ്യും
നിലമ്പൂര്‍: വനംവകുപ്പില്‍ കണ്‍വീനര്‍ പ്രവൃത്തിക്ക് വിരാമമിട്ട് കോണ്‍ട്രാക്ടര്‍ സംവിധാനം നിലവില്‍ വന്നു. വിവിധ കാറ്റഗറിയിലുള്ള കോണ്‍ട്രാക്ടര്‍ ലൈസന്‍സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ ആദ്യത്തെ സി കാറ്റഗറി ലൈസന്‍സ് നെടുങ്കയം ആദിവാസി കോളനിയിലെ എന്‍. ശിവരാജന് നല്‍കി സൗത്ത് ഡി.എഫ്.ഒ എസ്.സണ്‍ നിര്‍വഹിച്ചു.
പാല്‍ ലഭിക്കാത്ത സംഭവം: നോണ്‍ ഫീഡിങ് ഓഫിസര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു
അരീക്കോട്: ചെമ്രക്കാട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം ചെയ്തില്ലെന്ന വിവരത്തെ തുടര്‍ന്ന് അരീക്കോട് ഉപജില്ല നോണ്‍ ഫീഡിങ് ഓഫിസര്‍ മുഹമ്മദ് സ്‌കൂള്‍ സന്ദര്‍ശിച്ചു.
പത്ര വാര്‍ത്തയെ തുടര്‍ന്ന് എ.ഇ.ഒ ഇസ്മാഈല്‍ ശരീഫിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ നോണ്‍ ഫീഡിങ് ഓഫിസര്‍ പ്രധാനധ്യാപിക വല്‍സലകുമാരിയോടും വിദ്യാര്‍ഥികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഈ മാസം 14, 21, 24 തിയതികളില്‍ പാല്‍ വിതരണം ചെയ്തിട്ടില്ലെന്നും 17ാം തിയതി വിദ്യാര്‍ഥികള്‍ക്ക് പാല്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനാധ്യാപിക പറഞ്ഞതായും എന്നാല്‍ വിദ്യാര്‍ഥികളോട് ചോദിച്ചപ്പോള്‍ 17ന് പാല്‍ കിട്ടിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എ.ഇ.ഒക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ ലഭിക്കാത്ത സംഭവത്തില്‍ രക്ഷിതാക്കള്‍ എ.ഇ.ഒ ഇസ്മാഈല്‍ ഷെരീഫ്, പഞ്ചായത്ത് പ്രസിഡന്റ് എ. മുനീറ, സെക്രട്ടറി സി.പി സുബൈര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ഏകദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മഞ്ചേരി: സാമൂഹിക നീതി വകുപ്പും നാഷണല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലും തൃക്കലങ്ങോട് പഞ്ചായത്തും ചേര്‍ന്ന് തൃക്കലങ്ങോട് പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ ജെന്‍സിസ് - 2017 സമത്വ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഏറനാട് നോളജ് സിറ്റി, ടെക്‌നിക്കല്‍ കാംപസ് മഞ്ചേരി യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ദേവയാനി അധ്യക്ഷയായി. പഞ്ചായത്തംഗം വി. വിമല, സി.ഡി.എസ് പ്രസിഡന്റ് സത്യവതി, പി.ടി രജിത, ആശാ വര്‍ക്കര്‍ റുഖിയ, പഞ്ചായത്തംഗം സിനി മാത്യു, ഫീല്‍ഡ് ഓഫിസര്‍ പി. സുഹൈല്‍ ഹംസ സംസാരിച്ചു.
ജംഇയ്യത്തുല്‍ ഖുത്വബാഅ് കണ്‍വന്‍ഷന്‍ നടത്തി
അരീക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ് അരീക്കോട് മേഖലാ കണ്‍വന്‍ഷന്‍ അബ്ദുല്‍ അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാവതരണം നടത്തി.
ഖാരിഅ് അബ്ദുറസാഖ് മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, എന്‍.വി മുഹമ്മദ് ബാഖവി, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, അബ്ദുറഷീദ് ദാരിമി പൂവത്തിക്കല്‍, എം. സുല്‍ഫിക്കര്‍ അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."