മാതൃ ശിശു ആശുപത്രിയില്‍ ഒ.പി വിഭാഗത്തിന് തുടക്കം
പൊന്നാനി: പൊന്നാനിക്കാര്‍ക്ക് തിരുവോണ സമ്മാനമായി മാതൃശിശു ആശുപത്രിയില്‍ ഒ.പി വിഭാഗത്തിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ആരോഗ്യ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മാതൃശിശു ആശുപത്രിയുടെ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനവും അലിംകോയുടെ സഹകരണത്തോടെ സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കര്‍്രക്കുള്ള സഹായ ഉപകരണ നിര്‍ണയ ക്യാംപിന്റെ ഉദ്ഘാടനവും വിപുലമായ ചടങ്ങുകളോടെയാണ് നടന്നത്. തുടര്‍ന്നു നടന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അദ്വാലെ ഉദ്ഘാടനം ചെയ്തു.
കേരളത്തിനുവേണ്ടി കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പും കേന്ദ്രസര്‍ക്കാരും ആവശ്യമായ സഹകരണങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ മന്ത്രി അഭിനന്ദിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഷിബുലാല്‍ ടി. എം സിദ്ദീഖ് ചക്കുത്ത് രവീന്ദ്രന്‍, റഫീക്ക് മാറഞ്ചേരി, ഇ. അബ്ദുള്‍ നാസര്‍, കെ.വി സുഭാഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."