HOME
DETAILS
MAL
നവപൂജിതം പൊതുസമ്മേളനം ശ്രീലങ്കന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും
backup
August 27 2017 | 05:08 AM
തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 91ാമത് ജന്മദിന പൂജിത സമര്‍പ്പണ ആഘോഷം നവപൂജിതം ഇന്ന് വിപുലമായ ചടങ്ങുകളോടെ ആശ്രമത്തില്‍ നടക്കും. രാവിലെ 11 മണിക്ക് റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നവപൂജിതം സമ്മേളനം ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി വസന്ത സേനാ നായകെ ഉദ്ഘാടനം ചെയ്യും.
സി. ദിവാകരന് എം.എല്‍.എ അധ്യക്ഷനാവുന്ന ചടങ്ങില്‍ ദേശീയ പട്ടികജാതി കമ്മിഷന് ചെയര്മാന് നന്ദകുമാര്‍ സായി മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും നടക്കും. ഗ്ലോബല്‍ സ്പിരിച്വല്‍ കോണ്‍ക്ലേവിന്റെ സമാപനം 3 മണിക്ക് നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."