ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 30 ദിവസത്തിനിടെ മരിച്ചത് 52 ശിശുക്കള്‍
ജംഷ്ഡ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുന്‍പ് ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡിലും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. ജംഷഡ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് 30 ദിവസത്തിനിടെ 52 ശിശുക്കള്‍ മരിച്ചതായ റിപ്പോര്‍ട്ട് പുറത്തുവന്നത്. ആശുപത്രി അധികൃതരും മരണം സ്ഥിരീകരിച്ചു.
1961ല്‍ സ്ഥാപിച്ച ജംഷഡ്പൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രി 1979ലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. മികച്ച സേവനം നല്കുന്നതില് പ്രസിദ്ധിയാര്‍ജിച്ച ആശുപത്രിയല്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്.
എന്നാല്‍ ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി സുപ്രണ്ടിന്റെ വാദം. പോഷകാഹാരക്കുറവില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ആറുവയസിന് താഴെയുള്ള ആറുലക്ഷം കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് ദേശീയ കുടുംബാരോഗ്യ വിഭാഗം നടത്തിയ സര്‍വയില്‍ കണ്ടെത്തിയിരുന്നു.
ഗൊരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ 80 ഓളം കുട്ടികള്‍ മരിച്ചത് രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഓക്സിജന്‍ വിതരണം ചെയ്യുന്നതില്‍ യു.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും മരണത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."