HOME
DETAILS

ഓണത്തിന് മുന്‍പ് 130 ബാറുകള്‍ തുറക്കാന്‍ എക്‌സൈസ്

  
backup
August 27 2017 | 20:08 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-130-%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3

തിരുവനന്തപുരം: ഓണത്തിന് മുന്‍പ് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ത്രീ സ്റ്റാറിന് മുകളിലുള്ള 130 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അടിയന്തര നടപടി എക്‌സൈസ് ആരംഭിച്ചു.
മദ്യശാലകളുടെ ദൂരപരിധി 200ല്‍നിന്ന് 50 മീറ്ററാക്കാനും ശ്രമമുണ്ട്. ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തുള്ള 466 മദ്യശാലകള്‍ തുറക്കാന്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം ശക്തമാക്കിയത്. നിലവില്‍ ഫൈവ് സ്റ്റാര്‍ ഉള്‍പ്പടെ 121 ബാറുകളാണ് സംസ്ഥാനത്തുള്ളത്. ഇവയ്ക്കുപുറമേ 130 എണ്ണത്തിന് കൂടി അനുമതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.
സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് മദ്യശാലകള്‍ തുറക്കുന്നതിനുള്ള അനുമതിനല്‍കി ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ ലൈസന്‍സിനായുള്ള നിരവധി അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുള്ളത്. ത്രീ സ്റ്റാറിന് മുകളിലുള്ളവക്ക് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അപേക്ഷകളില്‍ ഉടന്‍ പരിശോധന നടത്തി അര്‍ഹതയുള്ളവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ ലൈസന്‍സ് നല്‍കാനുള്ള പരിശോധന തുടങ്ങിക്കഴിഞ്ഞു. മൂന്നുദിവസം കൊണ്ട് പരിശോധന പൂര്‍ത്തീകരിച്ച് ലൈസന്‍സ് നല്‍കാന്‍ കഴിയുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് വേണ്ടിയാണ് ദൂരപിരിധി മാനദണ്ഡത്തില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്ത് നിലവില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 200 മീറ്റര്‍ ദൂരപരിധി പാലിക്കണം. എന്നാല്‍, ഇത് 50 മീറ്ററാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവിലെ ചട്ടത്തില്‍ മാറ്റംവരുത്തി മദ്യലോബിയെ സഹായിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് സര്‍ക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago