കുട്ടികളെ രക്ഷിക്കാന്‍ 10 കിലോ ഭാരമുള്ള ബോംബുമായി പൊലിസുകാരന് ഓടിയത് ഒരു കിലോമീറ്റര്‍
ഭോപ്പാല്‍: സ്കൂള്‍കുട്ടികളെ രക്ഷിക്കാന്‍ പത്തുകിലോ ഭാരമുള്ള ബോംബുമായി പൊലിസ് കോണ്‍സ്റ്റബിള്‍ ഓടിയത് ഒരു കിലോമീറ്റര്‍ ദൂരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെങ്കിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.
മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ചിത്തോറയിലെ സര്‍ക്കാര്‍ സ്കൂളിന്റെ പിന്നിലാണ് ബോംബ് കണ്ടെത്തിയത്. സ്കൂളില്‍ 400 കുട്ടികളാണ് പഠിക്കുന്നത്. ബോംബ് പൊട്ടിയാല്‍ അതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ 40കാരനായ അഭിഷേക് പട്ടേല്‍ എന്ന പൊലിസ് കോണ്‍സ്റ്റബിള്‍ ബോംബ്തോളിലേറ്റി ഓടുകയായിരുന്നു. ജനവാസമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് ഇയാള്‍ അത് ഉപേക്ഷിച്ചത്. സ്കൂളില്‍ ബോംബുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലിസ് എത്തിയത്. ബോംബ് പൊട്ടിയാല്‍ 500 മീറ്റര്‍ ചുറ്റളവില്‍ വന്‍ദുരന്തം ഉണ്ടാകുമെന്ന് പരിശീലനകാലത്ത് പഠിച്ചിരുന്നു. ഇതുകൊണ്ടാണ് ഇത് തോളിലേറ്റി ദൂരെ കളഞ്ഞത്. ബോംബ് എങ്ങനെ സ്കൂള്‍ വളപ്പില്‍ എത്തിയെന്നതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."