HOME
DETAILS

എഴുപതിലെ ഇന്ത്യ മിഥ്യയുടെ ആവര്‍ത്തനമാകുമ്പോള്‍

  
backup
August 27 2017 | 22:08 PM

445645646-2

എല്ലാവരും സ്മരിക്കേണ്ട 1947 ആഗസ്റ്റ് പതിനഞ്ചിനെക്കുറിച്ച് ആഫ്രോ അമേരിക്കന്‍ എഴുത്തുകാരനായ ഡബ്ല്യൂ.ഇ.ബി. ഡൂബോയിസ് പറഞ്ഞത് ആധുനികചരിത്രത്തിലെ ഉന്നതവും സംഭവബഹുലവുമായ ദിവസമെന്നാണ്. അന്നത്തെ ബ്രിട്ടീഷ് അധീശത്വത്തില്‍നിന്നുള്ള ഇന്ത്യയുടെ മോചനം റഷ്യന്‍ വിപ്ലവത്തേക്കാളും അമേരിക്കയില്‍ നടന്ന അടിമവിമോചനത്തേക്കാളും ബ്രിട്ടനില്‍ നടന്ന ജനാധിപത്യസംസ്ഥാപനത്തേക്കാളും വളരെ പ്രധാന്യമര്‍ഹിക്കുന്ന ചരിത്രദിവസമായി അദ്ദേഹം വിശ്വസിച്ചിരുന്നു. അവര്‍ണന്റെ മേല്‍ ഏതുവിധേനയും വെളുത്തവര്‍ഗക്കാരന് അധികാരം കൈയാളാമെന്ന ധാര്‍ഷ്ട്യത്തിനു പരിസമാപ്തി കുറിക്കുന്ന ദിവസമായിരുന്നു അത്.

വംശീയവും സാമ്രാജ്യത്വപരവുമായ അധിക്ഷേപങ്ങളില്‍നിന്നു ടസ്‌കീജി മുതല്‍ ജക്കാര്‍ത്തവരെ നീണ്ടുനില്‍ക്കുന്ന ലോകജനതയുടെ ഭൂരിപക്ഷത്തെ മോചിപ്പിക്കാനാവുമെന്ന് ഉല്‍ഘോഷിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു സ്മരിച്ചക്കുന്നവര്‍ വളരെ ചുരുക്കമാണ്. 1947ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു തന്റെ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ സൂചിപ്പിച്ചത് ഇപ്രകാരമാണ്. അമേരിക്കപോലുള്ള രാജ്യങ്ങളിലേയ്ക്ക് അടിമകളായി മില്യണ്‍കണക്കിന് ആഫ്രിക്കന്‍ ജനതയെ കടത്തിയ ദിനങ്ങളേക്കാള്‍ ഭീകരമായ ദിനങ്ങള്‍ ചരിത്രത്തില്‍ വേറെയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യ വിധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലൂടെ തുറന്നുവച്ച വിമോചനത്തിന്റെ വിശാലമായ ചക്രവാളങ്ങള്‍ നാം ഇപ്പോഴും തുറക്കുകയും അവയിലൂടെ വാഗ്ദാനങ്ങള്‍ നിരന്തരമായി പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

പക്ഷേ, ഇന്ത്യ എഴുപതിന്റെ നിറവിലെത്തി നില്‍ക്കെ ചരിത്രവുമായി രാജ്യം നടത്തിയ നിര്‍ണായകമായ സന്ധി തകരുകയാണ്. തികഞ്ഞ മതേതരരായ സ്വാതന്ത്രസമരസേനാനികളെക്കൊണ്ടു തുടക്കംകുറിച്ച രാജ്യത്തിന്റെ ഭരണചെങ്കോല്‍ ഏന്തുന്നതു തീവ്രമതസ്ഥരും വംശീയാധികാരം വച്ചുപുലര്‍ത്തുന്നവരുമാണ്. ഇത്തരത്തിലുളള പരിവര്‍ത്തനങ്ങളേക്കാള്‍ വളരെയധികം ശല്യപ്പെടുത്തുന്ന കാര്യം അധിനേവാശാനന്തര നന്മകളുടെ മൂര്‍ത്തികളും അവരെ പ്രകടമായി ലംഘിക്കുകയും ചെയ്യുന്നവരും തമ്മിലുളള നൈരന്തര്യങ്ങളാണ്. ഇന്ത്യയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ നടത്തിയ വംശീയവും വിദേശവിരുദ്ധവുമായ അക്രമണങ്ങളെ അപലപിച്ചു കൊണ്ടും അതിനെതിരേ അന്വേഷണം നടത്താന്‍ യു.എന്‍ മനുഷ്യാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടുകൊണ്ടും ഏപ്രില്‍ മാസത്തില്‍ നാല്‍പതിലധികം ആഫ്രിക്കന്‍ സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവന വായിച്ചുകഴിഞ്ഞാല്‍ ഡൂ ബോയിസിന്റെ ഹൃദയം പൊട്ടിപ്പോകും.

ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ തുടരുന്ന വംശീയാധിക്ഷേപങ്ങളിലുള്ള ഗണ്യമായ വര്‍ധനവ് 2014 ല്‍ അധികാരത്തില്‍ വന്ന ഹിന്ദുദേശീയവാദിയായ നരേന്ദ്രമോദി ഊര്‍ജംനല്‍കിയ കുടിലരാഷ്ട്രീയപ്രവണതയുടെ ഭാഗമാണ്. അതുപോലെ രക്തപങ്കിലമായ ഭരണത്തിന്റെ മറ്റൊരു വശമാണു ബീഫ് കൈവശം വച്ചുവെന്നും സൂക്ഷിച്ചുവെന്നും ആരോപിച്ചു മുസ്്‌ലിംകളെ നിര്‍ദയം കൊല്ലന്ന രീതി. കൂടാതെ ഹിന്ദു മതതീവ്രവാദികള്‍ ട്രോള്‍ സേനയിലൂടെ നടത്തുന്ന പീഡനഭീഷണികളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്ന ദമ്പതിമാര്‍ക്കെതിരേ അഴിച്ചുവിടുന്ന ആക്രമണങ്ങളും ഈ തുടര്‍ച്ചയുടെ മറ്റൊന്നാണ്.

എന്തിനേറെ ഇന്ന് ഇന്ത്യയില്‍ കുപിതരായ ജനക്കൂട്ടം സൃഷ്ടിക്കപ്പെടുന്നതു ടെലിവിഷന്‍ അവതാരകരായ ജിങ്കോയിസ്റ്റുകളുടെയും ട്വിറ്ററില്‍ നിര്‍ബാധം കമന്റിടുന്ന ഉന്നത രാഷ്ട്രീയ ബിസിനസ് പ്രവര്‍ത്തകരുടെയും സിനിമാനടന്മാരുടെയും വാക്കുകളുടെ ബലത്തിലാണ്. ശത്രുവിനെ ദേശവ്യാപകമായി വേട്ടയാടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, മുസ്്‌ലിം ഭൂരിപക്ഷപ്രദേശമായ കശ്മിരില്‍ ഇന്ത്യന്‍ സൈന്യസന്നാഹം പതിവിലേറെ തീവ്രമാക്കിയതിനെ ന്യായീകരിക്കുന്നിതിനുവേണ്ടി ഹിന്ദുദേശീയവാദികള്‍ രംഗത്തിറങ്ങുന്നതും അതുകൊണ്ടാണ്. തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്ന നേരം എണീറ്റുനില്‍ക്കാത്ത സാധാരണ പൗരസമൂഹവും പാക് നടന്മാരുമായി സഹവസിച്ച സിനിമാസംവിധായകരും ലിബറല്‍ ബുദ്ധിജീവികളും എഴുത്തുകാരും അവര്‍ നിരന്തരം വളര്‍ത്തിയെടുത്ത ശത്രുവൃന്ദത്തില്‍പ്പെടുവരാണ്.

സ്വാതന്ത്രത്തിന്റെ പുലരിയില്‍, നീതിപൂര്‍വകവും സമാധാനപൂര്‍ണവുമായ നവലോകക്രമം വാഗ്ദാനം നല്‍കിയ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വം അവയെ നിര്‍ബാധം തള്ളിക്കളഞ്ഞു പാശ്ചാത്യതമ്പുരാക്കന്മാരുടെ അക്രമങ്ങളും അധികാരാര്‍ത്തിയും വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 1947ല്‍ ഡൂ ബോയിസ് പടിഞ്ഞാറു പ്രദാനം ചെയ്ത വിനാശകാരിയായ ആധുനികതയ്ക്ക് പ്രബലമായ ബദല്‍ സംവിധാനമൊരുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നു് പ്രത്യാശിച്ചിരുന്നു. കാരണം, അതിഭീകരമായ ഒന്നാം ലോക മഹായുദ്ധത്തിലൂടെ അവസാനിച്ച ആഗോളവല്‍ക്കരണത്തിന്റെ പ്രഥമഘട്ടത്തില്‍, മൂന്നു് ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചു പാശ്ചാത്യന്‍ സാമ്രാജ്യത്വവാദികളുടെയും മുതലാളിവര്‍ഗത്തിന്റെയും സാമ്പത്തിക ക്രമക്കേടുകളും വംശീയ സാമൂഹികഘടനയും വേണ്ടുവോളം അനുഭവിച്ചറിഞ്ഞവരായിരുന്നു അദ്ദേഹത്തിന്റെ ആരാധ്യപുരുഷനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.

അതിനെക്കുറിച്ച് എഷ്യയിലെയും ആഫ്രിക്കയിലെയും തൊഴിലാളിസമൂഹത്തിനിടയില്‍ നടത്തിയ നവവ്യവസായ അടിമത്തം എന്നാണു ബോയിസ് വിശേഷിപ്പിച്ചത്. അധിനിവേശാനന്തര ഇന്ത്യയില്‍ നിലകൊള്ളുന്ന ആധുനിക നാഗരികതയില്‍ ഒരിക്കലും ആ നീതിയുടെ അരിഷ്ടതകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നു ശഠിച്ച ഗാന്ധി അവയിലൂടെ സ്വപ്നം കണ്ടതു വെള്ളക്കാരനില്ലാത്ത വെള്ളക്കാരന്റെ ഭരണമായിരുന്നു. ആ നിലപാടില്‍ നിന്നു കൊണ്ടുതന്നെ ഗാന്ധിജി തന്റെ ആശ്രിതനായി തെരഞ്ഞടുത്തതു ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു. നെഹ്‌റു ബ്രിട്ടീഷ് അനുകൂലികളായ ബ്രാഹ്മണസമ്പന്ന കുടുംബത്തിന്റെ അനന്തരഗാമിയായിരുന്നു.

പക്ഷേ, അന്താരാഷ്ട്രതലത്തില്‍ വ്യാപകമായിരുന്ന ഇടതുപക്ഷ സമൂഹങ്ങള്‍ക്കിടയിലെ അസമത്വങ്ങളിലൂടെയാണു നെഹ്‌റു വിദ്യാഭ്യാസം കരസ്ഥമാക്കിയത്. വര്‍ധിച്ചുവരുന്ന ആഗോളപ്രശ്‌നങ്ങള്‍ക്കിടയിടയില്‍ ആ രണ്ടു മഹാമനീഷികളും സാമുദായികഐക്യത്തിനും സ്‌നേഹത്തിനും സംവാദങ്ങള്‍ക്കും വേണ്ടിയായിരുന്നു നിലകൊണ്ടത്.

ഫലസ്തീന്റെ മണ്ണിലേയ്ക്കു ജൂതസമൂഹത്തിനു മടങ്ങാനുള്ള ഉല്‍ക്കടമായ ആഗ്രഹങ്ങളെ ഗാന്ധിജി മനസ്സിലാക്കിയിരുന്നുവെങ്കിലും ബ്രിട്ടീഷ് അധികാരികളുടെ തോക്കിന്‍മുനകളുടെ ബലത്തില്‍ സിയോണിസ്റ്റുകള്‍ അക്രമം നടത്തുന്നതിനെതിരേ അദ്ദേഹം തുറന്നടിച്ചിരുന്നു. ശേഷം 1946 ല്‍ പ്രധാനമന്ത്രിപദം കാത്തിരുന്ന നെഹ്‌റു ദക്ഷിണാഫ്രിക്കയുമായുള്ള വാണിജ്യബന്ധങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചതു വംശീയവിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടായിരുന്നു.

1947 ല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ വിഭജനത്തിനെതിരേ വോട്ടു ചെയ്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടു നെഹ്‌റു ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീനോടു പറഞ്ഞുവേ്രത അറബ് സമൂഹത്തിന്റെ സംപ്രീതി കരസ്ഥമാക്കുന്നതില്‍ സിയോണിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്. കൂടാതെ അമേരിക്കയുടെ കുടില താല്‍പര്യങ്ങളില്‍ ദുഖിതനായി, നെഹ്‌റു ശീതയുദ്ധസന്ദര്‍ഭങ്ങളില്‍ അമേരിക്കയുമായുള്ള കൂട്ടുകെട്ട് പൂര്‍ണമായും വെടിഞ്ഞിരുന്നു. പക്ഷേ അന്താരാഷ്ട്രതലത്തില്‍ ധര്‍മസംസ്ഥാപനത്തിനുവേണ്ടി സുവിശേഷപ്രസംഗനടത്തിയിരുന്ന മിക്ക ഇന്ത്യന്‍ നേതാക്കളും തങ്ങളുടെ രാജ്യത്ത് അവ നടപ്പാക്കുന്നതില്‍ ഒരു താല്‍പര്യവും കാണിച്ചില്ല.

പാര്‍ലമെന്ററി സംവിധാനങ്ങള്‍ക്കു വിധേയപ്പെട്ടിട്ടാണെങ്കിലും നെഹ്‌റു ബ്രിട്ടീഷ് നിര്‍മിതമായ അധിനിവേശരാഷ്ട്രത്തെയും അതിന്റെ വര്‍ധിതമായ നിയന്ത്രണഘടനയും കൈവിടാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യന്‍ യൂണിയന്റെ തൊഴുത്തിലേയ്ക്കു ഹൈദരാബാദ് പ്രവിശ്യയെ അടിച്ചുകയറ്റുന്നതില്‍ ഇന്ത്യന്‍ പൊലിസിന്റെയും സേനവ്യൂഹത്തിന്റെയും ശക്തി നിര്‍ദാക്ഷണ്യം ഉപയോഗപ്പെടുത്തിയത് 1948 ലായിരുന്നു. അന്നേരം നാല്‍പതിനായിരത്തില്‍പ്പരം മുസ്്‌ലിംകള്‍ കൂട്ടക്കശാപ്പു ചെയ്യപ്പെട്ടു. പ്രസ്തുത എപ്പിസോഡ് ഇന്നും സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ ഭീമന്‍ കൂട്ടക്കുരുതിയായി അവശേഷിക്കുന്നു.

പൗരാണിക നാഗരികസ്വഭാവത്തില്‍നിന്ന് ആധുനികരാഷ്ട്രസംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിര്‍ണായകമായ പരിണാമദശയില്‍ ഹിന്ദു ദേശീയവാദികളുമായി അധ്യാത്മികധാരണ നെഹ്‌റു വച്ചുപുലര്‍ത്തിയിരുന്നു. ഉദാഹരണത്തിനു കാശ്മീരിന്റെ രാഷ്രീയാധികാരത്തില്‍ കുടിലതാല്‍പര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു തര്‍ക്കദേശത്തിന്റെ രാഷ്ട്രീയപദവി ഹിതപരിശോധനയിലൂടെ തീരുമാനിക്കപ്പെടണമെന്ന നെഹ്‌റുവിന്റെ വാഗ്ദാനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത്. 1953ല്‍ ജനകീയനായ കശ്മിര്‍ രാഷ്ട്രീയപ്രവര്‍ത്തകനെ സ്ഥാനഭ്രഷ്ടനാക്കി നെഹ്‌റു ജയിലിലേയ്ക്കു പറഞ്ഞയച്ചത് ഇന്ത്യന്‍ തോക്കിന്‍ മുനകളുടെ ദീര്‍ഘകാലനിഴലിലായി പാവ രാഷ്ട്രീയക്കാരുടെ നീണ്ട ഭരണം തുടങ്ങാനായിരുന്നു.

1958 കളില്‍ തന്നെ, നെഹ്‌റു പരിചയപ്പെടുത്തിയ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്, ഇന്നത്തെ ഇന്ത്യയുടെ മധ്യസംസ്ഥാനങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും ഇന്ത്യന്‍ പട്ടാളക്കാരാല്‍ പീഡിക്കപ്പെടുകയും കൊല്ലപ്പെടുകയും ബലാല്‍സംഗംചെയ്യപ്പെടുകയും ചെയ്യുതിന് ഔദ്യോഗികാംഗീകാരം കല്‍പിച്ചുനല്‍കുന്ന നിയമസംവിധാനങ്ങളുടെ പ്രാഗ് രൂപമാണ്. അറുപതുകളിലും അമ്പതുകളിലും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന തദ്ദേശീയരുടെ മേല്‍ ഇന്ത്യന്‍ സേനാവിഭാഗം അക്രമം അഴിച്ചുവിട്ടതു നെഹ്‌റുവിന്റെ ഒത്താശയോടെയായിരുന്നു. അതോടൊപ്പം 1961ല്‍ പ്രാദേശിക ഉദ്ഗ്രഥനത്തെ ചോദ്യചെയ്യുവന്നര്‍ക്കെതിരെ ജയില്‍ ശിക്ഷവിധിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.
ആഗോള രംഗത്തു പതിറ്റാണ്ടുകളോളം ഇന്ത്യയുടെ പദവി നിലനിര്‍ത്തപ്പെട്ടതു ജനാധിപത്യത്തോടു കൂടെനില്‍ക്കുന അധിനിവേശാനന്തരനുഭവങ്ങളുടെ പേരിലാണങ്കിലും അവ സൈനികഭരണമല്ലാതിരുന്നിട്ടുകൂടി അധികാരപ്രമത്തതയിലേക്കാണ് അധഃപതിച്ചത്. രാജ്യത്തിന്റെ ജനാധിപത്യരാഷ്ട്രീയം പ്രത്യക്ഷത്തില്‍ സ്ഥിരമായി തോുന്നുകയും ചെയ്തു.

പക്ഷേ, അവ ഏകകക്ഷി ഭരണത്തിലൊതുങ്ങുക മാത്രമാണു ചെയ്തത്. അതുതന്നെയാണു കോണ്‍ഗ്രസ് എന്ന പേരില്‍ ഏകകുടുംബത്തിന്റെ (അഥവാ നെഹ്‌റുവിന്റെ) ആധിപത്യമായി നിലനില്‍ക്കുകയും ചെയ്യുന്നത്. സോഷ്യലിസത്തിന്റെയും തുല്യസ്വത്തു വിതരണത്തിന്റെയും വക്താവായി മാറുന്നതിനപ്പുറം, അദ്ദേഹം നടപ്പാക്കിയ സാമ്പത്തികനയങ്ങള്‍ ഇന്ത്യയിലെ മുതലാളിത്ത കുത്തകയുടെ സാധ്യത വര്‍ധിപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ മുന്‍ഗണനാപട്ടികയില്‍ ഉണ്ടായിരുന്നതു ഭീമന്‍ വ്യവസായശാലകളും വരേണ്യസമുദായത്തിന്റെ സര്‍വകലാശാലകളുമായിരുന്നു. അവരാണു ഭൂപരിഷ്‌കരണം, ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം എന്നീ സംരഭങ്ങളില്‍ പ്രധാനനിക്ഷേപം നടത്തിയിരുന്നത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൂട്ടക്കശാപ്പു സമുദായങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതു കുടില രാഷ്ട്രീയ ചിന്താധാരകളുടെ പ്രകടമായ ആവിഷ്‌കാരങ്ങളെയാണ്. അതുകൊണ്ടുതന്നെ ഇന്നു മോദി നടപ്പാക്കിയ ജനാധിപത്യസിദ്ധാന്തങ്ങളുടെ ക്രൂരത പ്രകടമാവുന്നതുപോലെ കുലീനായ നെഹ്‌റുവിനെക്കുറിച്ചുള്ള ഓര്‍മകളും വളരെ പവിത്രമായി മാറുന്നു, വിശിഷ്യാ ആംഗലേയ ഭാഷ സംസാരിക്കുന്ന ഉന്നതജാതില്‍പെട്ട രാഷ്ട്രീയപ്രഭാഷകര്‍ക്കിടയില്‍. പക്ഷേ. മോദി തന്റെ സമ്മോഹനമായ വാഗ്ദാനങ്ങളുടെ പാരമ്പര്യത്തെ തന്റെ രാഷ്ട്രീയ മുതലെടുപ്പിന് ആക്കം കൂട്ടാനാണു ശ്രമിച്ചത്.
ഇന്ത്യയുടെ വൈവിധ്യപൂര്‍ണവും ജനബഹുലവുമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാദേശികപ്രാധാന്യവും നൈതികാഭിമാനവും വാദിച്ച് കൊണ്ടാണു നെഹ്‌റുവും അനുയായികളും ഇന്ത്യന്‍ അസാധാരണത്വം എന്ന ആശയം വിഭാവനം ചെയ്യുന്നത്. അവയിലെ മിക്ക നല്ല ആശയങ്ങളിലും ഉന്നത ജാതിക്കാരുടെയും വര്‍ഗവരേണ്യതയുടെയും ദുര്‍ഗന്ധം വമിച്ചിരുന്നു. ദീര്‍ഘകാലം നെഹ്‌റുവിയന്‍ വരേണ്യരുടെ ആട്ടും തുപ്പും സഹിച്ച ഇന്ത്യന്‍ ജനതയെ ഫലപ്രദമായി വികാരോത്തേജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണു മോദി ചെയ്തത്.

മതേതരത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളില്‍ അഖണ്ഡതയുടെ പങ്ക് എത്ര മഹത്തരമാണെന്ന് ഉല്‍ഘോഷിക്കുന്ന നൈതികചര്‍ച്ചകള്‍ക്കു പകരം ഹിന്ദുദേശീയവാദത്തിനു വിജയം കൈവന്നിരിക്കുന്നു. പഴകി ദ്രവിച്ച മുഖംമൂടികള്‍ക്കും കൈയുറകള്‍ക്കും വിജയം ലഭിച്ചുതുടങ്ങി. മതാത്മകാധിനിവേശം സാധ്യമാക്കുന്ന രാഷ്ടം ജനസമൂഹത്തിനുമേല്‍ ജന്മംകൊള്ളുകയും ചെയ്യുന്നു. കൂടാതെ മാധ്യമങ്ങളുടെ ഒത്താശയോടെ, ജനങ്ങള്‍ വീട്ടില്‍ എന്തു ഭക്ഷിക്കണം, എങ്ങനെ പെരുമാറണം, അരെയാണു കൊല ചെയ്യേണ്ടത് എന്നിങ്ങനെയുള്ള ഭാഷ്യങ്ങളിലൂടെ അസാധാരണ അധികാരനിയന്ത്രണമാണു പ്രയോഗിക്കപ്പെടുത്.

നിലവില്‍ മോദിയുടെ ഭരണം നൈതിക ലോക ക്രമം വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യയുടെ സമ്പന്നമായ അധിനിവേശാനന്തര താല്‍പര്യങ്ങളുടെ കടുത്ത പരാജയമാണ്. തദ്ഫലമായി ഡൂ ബോയിസ് തള്ളികളഞ്ഞ സാമ്രാജ്യത്വ വംശീയത വീണ്ടും അതിന്റെ ആദ്യകാല ഇരകള്‍ക്കിടയിലൂടെ പുനര്‍ജീവിക്കപ്പെടുകയും ചെയ്യും, വെള്ളക്കാരനില്ലാത്ത വെള്ളക്കാരന്റെ ഭരണം ഇനിയുമുണ്ടാവും. അസാധരണത്വത്തിനു വേണ്ടി ഇന്ത്യന്‍ വാദങ്ങള്‍ ഇന്നും അമേരിക്കയുടേതുപോലെ കണ്ടത്തെപ്പെടാതെ തുടരുന്നു.

പക്ഷേ ഇനി ഇന്ത്യയില്‍ വര്‍ധിത വിദ്വേഷത്തോടെയുള്ള ഗൗരവമായ ആലോചനകള്‍ക്കാണ് ഉണര്‍വേകുന്നത്. അക്കാരണത്താല്‍ സാമ്രാജ്യത്വ വിരുദ്ധ ദേശീയവാദത്തിന്റെയും സാമ്രാജ്യത്വ മനോഭാവത്തിന്റെയും ഗുണഭോക്താവായ ലോകഘടന ഇന്നു ഞരങ്ങികൊണ്ടിരിക്കുകയാണ്. പടിഞ്ഞാറിനെപ്പോലെ കിഴക്കില്‍ ജീവിക്കുന്ന നാമെല്ലാവരും ഗതകാല സ്വാതന്ത്രത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമരപോരാട്ടങ്ങളെ നാം പുതുക്കിയെടുക്കേണ്ടതുണ്ട്.

വിവര്‍ത്തനം: സി സ്വാലിഹ് ഹുദവി അമ്മിനിക്കാട്
(കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago