രാജ്യത്തെ നശിപ്പിച്ചത് ബ്രിട്ടീഷുകാര്‍, മോദി പറയുന്നതുപോലെ മുസ്‌ലിം ഭരണമല്ല: ശശി തരൂര്‍
തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പിയുടെ പ്രസംഗം. ഭൂട്ടാനിലെ മൗണ്ടൈന്‍ ഇക്കോസ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് തരൂര്‍ മോദിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. മോദി പറയുന്നതു പോലെ മുസ്‌ലിം ഭരണമല്ല, ബ്രിട്ടീഷുകാരാണ് ഇന്ത്യയെ നശിപ്പിച്ചതെന്ന് തരൂര്‍ പറഞ്ഞു.
ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജന്‍ഡയാണ് ബി.ജെ.പി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യയില്‍ നിലനിന്നിരുന്ന ബ്രിട്ടീഷ് ആധിപത്യവും ദൂര്‍ഭരണവുമാണ് രാജ്യംകണ്ട എറ്റവും വലിയ അധിനിവേശം.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് മുസ്‌ലിം ഭരണമാണ് ഇന്ത്യ നേരിട്ട ആദ്യ കോളനി ഭരണവും അധിനിവേശവുമെന്ന് തരൂര്‍ പറഞ്ഞുഅയോധ്യാ പ്രശ്‌നം മുതല്‍ ബി.ജെ.പി ചരിത്രത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം നടത്തുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തോട് ദേശവ്യാപകമായി നടത്തിയ പ്രതികാരമായിരുന്നു അയോധ്യാ പ്രശ്‌നം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രത്തെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു.
200 വര്‍ഷം മുന്‍പുള്ള വിദേശ ഭരണത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി 1200 വര്‍ഷം മുന്‍പുള്ള ഭരണത്തെ കുറിച്ചാണ് പറയുന്നത്. ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്തിനു വേണ്ടി ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. ഇവിടെ നിന്ന് കൊണ്ടുപോയ പണം അത്രയും അവര്‍ അവരുടെ നാട്ടിലാണ് ചെലവഴിച്ചത്. എന്നാല്‍ മുസ്‌ലിം ഭരണാധികാരികളും ഇത്തരക്കാരാണെന്നാണ് മോദി കരുതുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ഭരണം അത്തരത്തില്‍ ഉള്‍പ്പെടുന്നില്ല. മുസ്‌ലിം ഭരണാധികാരികള്‍ പണം ഇന്ത്യയില്‍ തന്നെയാണ് ചെലവഴിച്ചത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെവ്വേറെ വിദേശനയമില്ലെന്നും ഇന്ത്യക്ക് ഒരു വിദേശനയമാണ് വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."