ഓണം-പെരുന്നാള്‍: നാടെങ്ങും ആഘോഷപ്പൂരം
കൊടിയത്തൂര്‍: ഓണവും ബക്രീദും ഒന്നിച്ചെത്തിയതോടെ നാ ടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊടിയത്തൂര്‍ പഞ്ചായത്ത് ഓണാഘോഷം പന്നിക്കോട് എ.യു.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. താജുന്നീസ മാവായി അധ്യക്ഷയായി. പൂക്കള മത്സരം, വടംവലി, വിവിധ കലാപരിപാടികള്‍ നടന്നു. വടംവലിയില്‍ എട്ടാം വാര്‍ഡ് ഒന്നാം സ്ഥാനവും ഒന്‍പത് രണ്ടാം സ്ഥാനവും നേടി. പൂക്കള മത്സരത്തില്‍ വാര്‍ഡ് 6, 8 എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പന്നിക്കോട് എ.യു.പി സ്‌കൂളില്‍ കുട്ടികളുടെ വടംവലി മത്സരം, മൈലാഞ്ചിയിടല്‍, പൂക്കള മത്സരം തുടങ്ങിയവ നടന്നു. സ്‌കൂള്‍ മാനേജര്‍ സി. കേശവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.കെ അശോകന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക കുസുമം തോമസ്, മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസല്‍ ബാബു, ടി.കെ ജാഫര്‍, ബഷീര്‍ പാലാട്ട്, രമേശ് പണിക്കര്‍ നേതൃത്വം നല്‍കി.
പന്നിക്കോട് ഗവ.എല്‍.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റ് പി. സുനോജ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എ ഷൈല അധ്യക്ഷയായി. സി. ഫസല്‍ ബാബു, പി. രാജന്‍, പി.വി അബ്ദുല്ല, അംജദ് ഖാന്‍, സന്തോഷ്, ഒ.കെ നസീബ്, ബീന വടക്കുട്ട്, ഹുസൈന്‍ കക്കാട് നേതൃത്വം നല്‍കി. മെഗാ തിരുവാതിര, ഒപ്പന, പൂക്കള മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.
മുക്കം: കക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ ഒരുക്കിയ ഓണസദ്യയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി. പ്രധാനാധ്യാപകന്‍ സി.ടി അബ്ദുല്‍ ഗഫൂര്‍, പി.ടി.എ പ്രസിഡന്റ് കെ. ലുഖ്മാന്‍, റൈഹാനത്ത്, ഇ. അഹമ്മദ് കുട്ടി നേതൃത്വം നല്‍കി.
കച്ചേരി അങ്കണവാടിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം, കലാകായിക മത്സരങ്ങള്‍, ഓണസദ്യ എന്നിവ നടന്നു. മുക്കം നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു അധ്യക്ഷയായി. എം.കെ മീന, കെ. കോരുകുട്ടി, കെ. കോമു, മൈഥിലി, ലക്ഷ്മി നേതൃത്വം നല്‍കി.
കട്ടാങ്ങല്‍: പന്നിക്കോട് എ.യു.പി സ്‌കൂളില്‍ ഓണം-പെരുന്നാള്‍ ആഘോഷം മാനേജര്‍ കേശവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.കെ അശോകന്‍ അധ്യക്ഷനായി. ടി.കെ ജാഫര്‍, ബഷീര്‍ പാലാട്ട്, ഫലീല, ഫസല്‍ ബാബു, ലിജില്‍, ജമാല്‍, സൈതലവി, അബ്ദുല്‍ ജബ്ബാര്‍, കുസുമം തോമസ്, പി.കെ ഹഖീം മാസ്റ്റര്‍, കെ.കെ ഗംഗ ടീച്ചര്‍ സംസാരിച്ചു.
കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ഓണം-ബക്രീദ് ആഘോഷം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റണ്ട് കെ.ടി സുനി അധ്യക്ഷനായി. വടംവലി മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, കസേരകളി, മാവേലിയുടെ വരവ്, ഓണസദ്യ എന്നിവ നടന്നു. പി. മുഹമ്മദ്, കെ.എ റഹീം മാസ്റ്റര്‍, സി.കെ സുലൈഖ ടീച്ചര്‍, സി.കെ ജലീല്‍, ബിച്ചാസ് മുജീബ്, പി.കെ സുബൈര്‍, ഫസല്‍ ആവിലോറ, പി.എം മുഹമ്മദ് മാസ്റ്റര്‍, പി.സി ഖാദിര്‍ മാസ്റ്റര്‍, കെ. റംല ടീച്ചര്‍, പി. ഖദീജ, ടി. ഷബീനാ ബീവി, പി.കെ നജ്മത്ത്, പി.ജസീല, വി.ടി ഹാരിസ്, ആദില്‍ മുഹമ്മദ് കെ.കെ, കെ.പി ഫാമിയാ റുഷ്ത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."