യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡില്‍
പേരാമ്പ്ര: യുവതി വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡിലായി. പെരുവണ്ണാമൂഴി പന്നിക്കോട്ടൂരിലെ ശ്രീധരന്റെ മകളും പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ശ്രീജിഷ എന്ന ഉണ്ണിമായയുടെ (20) മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ചെറുക്കാട് വയലാങ്കര നിധിന് (20) ഇയാളുടെ മാതാവ് സുധ (48) എന്നിവര്‍ റിമാന്‍ഡിലായത്. നാദാപുരം ഡിവൈ.എസ്.പി രാജുവാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായതായും 498-എ വകുപ്പനുസരിച്ച് കേസെടുത്തതായും പൊലിസ് അറിയിച്ചു. കഴിഞ്ഞ 18നാണ് യുവതിയെ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിന് സമീപത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പേരാമ്പ്ര പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു.
വാടകക്കെടുത്ത വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ അഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒന്നര മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഉണ്ണിക്കുന്നും ചാലില്‍ വാടക വീട് എടുത്ത് ഒരുമാസം തികയുന്നതിന് മുന്‍പാണ് സംഭവം. നിധിനിന്റെ മാതാപിതാക്കളും ഈ വീട്ടിലായിരുന്നു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."