HOME
DETAILS
MAL
വനത്തിനുള്ളില്‍ ആനക്കുട്ടി ചരിഞ്ഞ നിലയില്‍
backup
August 28 2017 | 00:08 AM
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തില്‍ ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. കടുവാ സങ്കേതത്തില്‍ മുതുമല റെയിഞ്ചില്‍പ്പെട്ട ഗെയിംഹട്ട്-ചിക്കല്ലാഹ് റോഡിന് സമീപത്തെ വനത്തിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വനത്തിനുള്ളില്‍ റോന്ത് ചുറ്റുകയായിരുന്ന ബീറ്റ് ഫോറസ്റ്റര്മാരാണ് ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ വെറ്ററിനറി സര്ജന് ഡോ. വിജയരാഘവന് പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വനത്തിനുള്ളില്‍ തന്നെ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."