HOME
DETAILS
MAL
മുഹമ്മദ് ബ്ലാത്തൂരിനു നേരെ വീണ്ടും അക്രമം: കാര്‍ തകര്‍ത്തു
backup
August 28 2017 | 01:08 AM
ഇരിക്കൂര്‍: ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരിനു നേരെ വീണ്ടും ആക്രമണം. ഇന്നലെ വൈകുന്നേരം ഇരിക്കൂറില്‍ പി.സി മുഹമ്മദ് അനുസ്മരണ പരിപാടി കഴിഞ്ഞ് ഇരിക്കൂര്‍-ഇരിട്ടി റോഡില്‍ പെടയങ്ങോട് പി.സി മുഹമ്മദ് സ്മാരക മന്ദിരത്തിന് തറക്കല്ലിടാന്‍ പോകുന്ന വഴിയില്‍ പെടയങ്ങോട് ടൗണില്‍ വച്ച് കാറിന് നേരെ കല്ലെറിഞ്ഞു. കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്ത് ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ക്ക് ചെറിയ പരുക്കേറ്റു. കഴിഞ്ഞയാഴ്ചയും മുഹമ്മദിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. അക്രമത്തില്‍ ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന് പാച്ചേനി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."