HOME
DETAILS

കൊണ്ടോട്ടി താലൂക്കില്‍ ഭൂമിയുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നു

  
backup
August 28 2017 | 01:08 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad

കൊണ്ടോട്ടി: താലൂക്കിന് കീഴിലെ മുഴുവന്‍ ഭൂമി വിവരങ്ങളും കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്കില്‍ മുഴുവന്‍ വില്ലേജുകളിലും ഭൂമി കൈവശക്കാരില്‍ നിന്ന് നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം ഭൂമിയുടെ പ്രമാണം(ആധാരം,പട്ടയം),നികുതി രസീത്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ചേര്‍ക്കണം.അതത് വില്ലേജ് ഓഫിസുകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ 30നകം ഭൂവുടമകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്ന് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
താലൂക്കിന് കീഴിലുള്ള12 വില്ലേജ് ഓഫിസുകളിലും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഭൂ രേഖകള്‍ സ്വീകരിച്ചു തുടങ്ങും.നിലവില്‍ ഭൂമിയുടെ രേഖകള്‍ വില്ലേജ് ഓഫിസുകളിലെ ബുക്കുകളില്‍ ചേര്‍ത്ത് വരുന്ന പതിവാണുള്ളത്.
ആയതിനാല്‍ തന്നെ നികുതി അടക്കാനാടക്കം വില്ലേജ് ഓഫിസുകളില്‍ എത്തേണ്ട അവസ്ഥയാണ്. ഭൂ രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതോടെ ഓണ്‍ലൈന്‍ വഴി നികുതി അടക്കാനാകും. വിദേശത്ത് നിന്നുവരെ ഭൂ ഉടമക്ക് നികുതി അടക്കാനുളള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.വില്ലേജ് ഓഫിസുകളിലെ തിരക്കും ഇതുമൂലം കുറക്കാനാകും.
തെക്കന്‍ ജില്ലകളില്‍ നേരത്തെ തന്നെ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ പലയിടത്തും ഓണ്‍ലൈന്‍ വഴിയാണ് നികുതി അടക്കുന്നത്.എന്നാല്‍ മലബാറില്‍ ഇത് പൂര്‍ത്തീകരിക്കാനായിട്ടില്ല. അടുത്ത ഡിസംബറോടെ മുഴുവന്‍ വില്ലേജുകളിലും കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
അതേ സമയം വില്ലേജ് ഓഫീസുകളില്‍ ഭൂ ഉടമകളെ തിരിച്ചറിയാനുളള പോക്ക് വരവ് രജിസ്ട്രറും,തണ്ടപ്പേരും വില്ലേജ് ഓഫിസുകളില്‍ പൂര്‍ത്തിയാവാതെ കിടക്കുകയാണ്.തണ്ടപ്പേര്‍ രേഖളില്ലാത്തത് വില്ലേജ് ഓഫിസിലെത്തുന്നവരെ വലക്കുന്നുമുണ്ട്. പല വില്ലേജ് ഓഫിസുകളിലും സര്‍വേക്കല്ലുകളുടെ രേഖകളുമില്ല.സ്ഥലം ഉടമകളുടെ അതിരുകള്‍ തിരിക്കുന്ന സര്‍വേ കല്ലുകളും പുതുതായി അധികൃതര്‍ സ്ഥാപിക്കുന്നില്ല. സര്‍വേ ബ്ലോക്ക്-വില്ലേജ് അതിരുകളില്‍ സ്ഥാപിച്ചിട്ടുള്ള കല്ലുകളും പാറമാര്‍ക്കുകളും പലതും ഇല്ലാതായിട്ടുമുണ്ട്. പാറപൊട്ടിക്കലും മണ്ണിട്ട് മൂടലും നിമിത്തം അതിരകളിലെ അടയാളങ്ങള്‍ നീങ്ങിയിരിക്കുകയാണ്. സര്‍വേ തര്‍ക്കങ്ങളില്‍ പരിഹാരം കാണാനാകാതെ സര്‍വേയര്‍മാരും ഇത് മൂലം ദുരിതത്തിലാവുകയാണ്.ഇത് സംബന്ധിച്ച് ജില്ലാകലക്ടറുടെ നിര്‍ദേശത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago