'അക്ഷരക്കൂട്ട് ' പദ്ധതി ഇന്നു തുടങ്ങും
മലപ്പുറം: ജില്ലാ ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച അക്ഷരക്കൂട്ട് പദ്ധതി ഇന്നു തുടങ്ങും. വിദ്യാര്‍ഥികളെ ചരിത്രബോധമുള്ള സമൂഹമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുത്ത നൂറോളം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികളിലേക്ക് അയ്യായിരത്തോളം ചരിത്ര ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതിയാണിത്.
സി.എച്ച് ചെയറുമായി കൈകോര്‍ത്താണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ചരിത്ര ഗ്രന്ഥങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നത് ഗ്രെയ്സ് എജ്യൂക്കേഷണല്‍ അസോസിയേഷനാണ്. ഇന്നു വൈകിട്ട് മൂന്നിനു കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ്, എം.എല്‍.എ, പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി, ഹക്കീം ഫൈസി ആദൃശ്ശേരി, പി.എ റഷീദ്, പി.കെ അന്‍വര്‍ നഹ പങ്കെടുക്കും. 'കേരളാ മുസ്ലിം വിദ്യാഭ്യാസ പുരോഗതി; ഒരു സമഗ്ര സമീപനം' എന്ന വിഷയത്തില്‍ സെമിനാറും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 8589853579.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."