സന്‍ആ ആക്രമണം: ലക്ഷ്യമിട്ടത് ഹൂതികളുടെ കണ്‍ട്രോള്‍ സെന്റര്‍: സഖ്യസേന
റിയാദ്: കഴിഞ്ഞ ദിവസം യമനിലെ സന്‍ആയില്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടത് യാദൃശ്ചികമാണെന്നും ഹൂതികളുടെ കണ്‍ട്രോള്‍ സെന്റര്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഇവ തകര്‍ത്തതായും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഹൂതികള്‍ തങ്ങളുടെ കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ചത് ജനവാസ കേന്ദ്രത്തിലാണ്. സാധാരക്കാരെ മനുഷ്യ കവചമാക്കുന്നതിനാണ് ഇത്. ആക്രമണത്തിനുള്ള ആസൂത്രണവും ഇത് നടപ്പിലാക്കിയ നടപടികളും ശരിയായിരുന്നു. എന്നാല്‍ സാങ്കേതിക പിഴവ് മൂലം യാദൃശ്ചികമായാണ് അപകടമുണ്ടായതെന്നു അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സഖ്യ സേന നടത്തിയ ആക്രമണത്തില്‍ പതിനാലു പേര്‍ കൊല്ലപ്പെട്ടത്. സന്‍ആക്കു തെക്കു ഭാഗത്തു ഫജ് അതാണില്‍ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പതിനാറു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സഖ്യ സേന രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."