ഡിസൈനര്‍മാര്‍ മാറ്റത്തിന്റെ ചാലക ശക്തിയാവണം: രാജീവ് സേത്തി
തിരുവനന്തപുരം: ഡിസൈനര്‍മാര്‍ മാറ്റത്തിന്റെ ചാലക ശക്തിയാവണമെന്ന് പ്രശസ്ത ഡിസൈനറും ആര്‍ട്ട് ക്യൂറേറ്ററുമായ പത്മഭൂഷണ്‍ രാജീവ് സേത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സിന്റെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏത് മനുഷ്യ നിര്മിതികളെടുത്താലും അതിന്റെ പൊതുവേയുള്ള ഭാവവും സൗന്ദര്യവും ഒരു പോലെ ആവുന്ന അപകടാവസ്ഥയാണുള്ളത്. ഒരുപാട് തലമുറകള്‍ക്ക് അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന് മനസിലാക്കി വേണം ഓരോ നിര്‍മിതിയും രൂപകല്‍പ്പന ചെയ്യാന്‍. നിര്‍മാണവേളയില്‍ ഡിസൈനുകളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.ഐ.ഡി ദേശീയ സെക്രട്ടറി ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍ സക്കറിയാസ് അധ്യക്ഷനായി. അടൂര്‍ ഗോപാലകൃഷ്ണന്, ഐ.ഐ.ഐ.ഡി സംസ്ഥാന ചെയര്മാന് ബി സുധീര്‍ സംസാരിച്ചു. സംഘടനയുടെ സംസ്ഥാന ചെയര്‍മാനായി ആര്‍ക്കിടെക്റ്റ് ബി .സുധീറും സെക്രട്ടറിയായി ആര്‍ക്കിടെക്റ്റ് കൊച്ചുതൊമ്മന്‍ മാത്യുവും ട്രഷററായി ആര്‍ക്കിടെക്റ്റ് വിവേക് പിപിയും വൈസ് ചെയര്‍മാനായി സുനീഷ് ജോസും ചുമതലയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."