അങ്കണവാടികള്‍ ഉന്നതനിലവാരത്തിലേക്ക് ഉയരണമെന്ന് എം.എല്‍.എ
ചവറ:സംസ്ഥാനത്തെ അങ്കണവാടികളും കാലത്തിനനുസരിച്ച് ഹൈടെക് നിലവാരത്തിലേക്ക് ഉയരണമെന്ന് എന്‍. വിജയന്‍ പിള്ള എം.എല്‍.എ പറഞ്ഞു.
പന്മന ഗ്രാമ പഞ്ചായത്തിലെ വടക്കുംതല 71 ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചു കുട്ടികള്‍ക്കായി സ്വകാര്യ ഡേ കെയറുകള്‍ വര്‍ദിച്ചു വരുമ്പോള്‍ അങ്കണവാടികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
മുതിര്‍ന്ന അംഗന്‍വാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ എന്നിവര്‍ക്ക് ആദരവ്, ഓണക്കിറ്റു വിതരണം എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെ. അനില്‍, കറുകത്തല ഇസ്മയില്‍, മിനി, ഹസീന, കെ.ജി വിശ്വംഭരന്‍, ഡോ. ഹാഷിമ, കൊച്ചറ്റയില്‍ റഷീന, നാസിമുദ്ദീന്‍, ആര്‍. രവി, അഹമ്മദ് മന്‍സൂര്‍, അനില്‍ ഭരതന്‍, അഷറഫ് ഖാന്‍, ഷീലാ സുരേന്ദ്രന്‍, മിനി എന്നിവര്‍ സംസാരിച്ചു. 2016-17 വാര്‍ഷിക പദ്ധതിയില്‍ 12 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."