മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം; തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
കൊല്ലം: തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വിദേശ കപ്പല്‍ ഇടിച്ചു തകര്‍ത്ത മല്‍സ്യബന്ധന വള്ളം ആരോഗ്യ അന്നയിലെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങിയത്.
തിരുവനന്തപുരം സ്വദേശിയും തമിഴ്‌നാട്ടില്‍ സ്ഥിര താമസവുമാക്കിയ നീരോടി കൊല്ലം കോട് സേവ്യര്‍, കന്യാകുമാരി നീരോടിയിലെ സജി, ഏലിയാസ്, റമിദാസ്, കന്യകുമാരി വള്ളവിള സ്വദേശികളായ സൈജു, ജോണ്‍പ്രഭു എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റിരുന്നത്.
നിസാര പരുക്കുകളോടെ രക്ഷപ്പെട്ട തൊഴിലാളികളെ മറ്റൊരു വളളത്തിലുള്ളവരാണ് രക്ഷിച്ച് കരക്കെത്തിച്ചത്. ശനിയാഴ്ച രാത്രി 12.30ന് കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ച തൊഴിലാളികളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവര്‍ക്ക് കാര്യമായ പരിക്കില്ലായിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്.
ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലിസ് സി.ഐ എം. ടി വര്‍ഗീസ് നീണ്ടകര കോസ്റ്റല്‍ പൊലിസ് സി.ഐ ആര്‍. ഷാജു എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ എത്തി തൊഴിലാളികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
നീണ്ടകര, ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലിസ് സ്‌റ്റേഷനുകളില്‍ വിദേശ കപ്പല്‍ കെ.എസ്.എല്‍ ആങ്‌യാങ്ങിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."