സാമൂഹ്യ സേവനവുമായി ഓണത്തെ വരവേറ്റ് പ്രിയദര്‍ശിനി ക്ലബ്ബ്
ആലത്തൂര്‍: ഓണാഘോഷം നാട്ടിന്‍ പുറത്തെ ക്ലബ്ബുകളും സന്നദ്ധ സംഘടന കളും വിവിധ ആഘോഷ പരിപാടിയുമായി കൊïാടുമ്പോള്‍ അതിനെ സാമൂഹ്യ സേവനത്തിന്റെ മേഖലയിലേക്കുള്ള ചവിട്ടു പടിയാക്കി മാറ്റുകയാണ് ഒരു കൂട്ടം ചെറുപ്പക്കാരും അവരുടെ ക്ലബ്ബും.
കഴിഞ്ഞ 18 വര്‍ഷമായി സാമൂഹ്യ സേവനത്തിന്റെ മികവില്‍ ഓണത്തെ വരവേറ്റ് ആലത്തൂരിന്റെ ഹൃദയം തൊട്ടറിയുന്ന കൂട്ടായ്മയായി മാറുകയാണ് കാവശ്ശേരി ചുïക്കാട്ടിലെ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. ഓണാഘോഷത്തോടനുബന്ധിച്ച് കാവശ്ശേരിയിലേയും ആലത്തൂരിലേയും നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്ക് നൂറോളം കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും ഓണക്കിറ്റും ഓണപ്പുടവ വിതരണവും ക്ലബ്ബ് നടത്തുന്നു.
നാല് വര്‍ഷം മുമ്പ് വരെ താലൂക്കിലെ തന്നെ മികച്ച മത്സരമാക്കി അവിട്ടം നാളില്‍ അഖില കേരള വടംവലി മത്സരവും ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിന്ന് നിരവധി ടീമുകളാണ് അന്ന് മാറ്റുരച്ചത്. എന്നാല്‍ ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നിര്‍ത്തിയ മത്സരം പിന്നീടു നടത്തിയില്ല.
നിര്‍ധനരായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷീന്‍, വികലാംഗര്‍ക്ക് മുചക്ര സൈക്കിള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, ചികിത്സാ ധനസഹായ വിതരണം, സ്‌കൂള്‍ അങ്കണവാടി എന്നിവിടങ്ങളിലേക്ക് ആവശ്യമായ പാത്രങ്ങള്‍, ആയുര്‍വേദ മെഡിക്കല്‍ ക്യാംപ്, നേത്രചികിത്സാ ക്യാംപ്, ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്, രക്ത നിര്‍ണയ ക്യാംപ്, സൗജന്യ ഹോമിയോ മരുന്ന് വിതരണം തുടങ്ങി നിരവധി സേവനങ്ങളാണ് ക്ലബ്ബ് നടത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് സജീവമാണ്. കാവശ്ശേരി ചുïക്കാട് മുതല്‍ പരയ്ക്കാട്ടുകാവ് ദേവസ്വം കളം വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ജലസേചന വകുപ്പിന്റെ കനാലുകള്‍ക്ക് അരികിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പ്രദേശത്തെ ഹരിതാഭമാക്കിയതും ക്ലബ്ബ് പ്രവര്‍ത്തകരാണ്.
സെപ്റ്റംബര്‍ നാലിന് തിരുവോണ ദിനത്തില്‍ രാവിലെ ഒന്‍പതു മണിക്ക് ക്ലബ്ബ് അങ്കണത്തില്‍ 'ഓണോല്‍സവം 2017' ന്റെ ഉദ്ഘാടനം കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ നിര്‍വഹിക്കും. നിര്‍ധനരായ ജനങ്ങള്‍ക്ക് നല്‍കുന്ന ഓണക്കിറ്റ് ഓണപ്പുടവ വിതരണം ആലത്തൂര്‍ സി.ഐ കെ.എ. എലിസബത്ത് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ ചടങ്ങില്‍ സര്‍ഗപ്രതിഭ പ്രണവ് ആദരിക്കും. പൂക്കള മത്സരം, മ്യൂസിക്കല്‍ കാര്‍ഡ്, ഊരാക്കുടുക്ക്, ലെമണ്‍ സ്പൂണ്‍, ചാക്കിലോട്ടം, സ്ലോ സൈക്കിള്‍, 100 മീറ്റര്‍ ഓട്ടം, തീറ്റ മത്സരം, തലയണയടി മത്സരം, ഉറിയടി, പെനാല്‍ട്ടി ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങളും ഓണത്തിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."