പ്രവാസി സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും: മന്ത്രി
വാടാനപ്പള്ളി: പ്രവാസികള്‍ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് കടമ്പകള്‍ ഒഴിവാക്കി 30ദിവസത്തിനകം ലൈസന്‍സ് നല്‍കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍.
തളിക്കുളം പ്രവാസി അസോസിയേഷന്‍ പതിമൂന്നാം വാര്‍ഷികാഘോഷം തളിക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് ഭൂമി റജിസ്‌ട്രേഷന് അഞ്ച് ശതമാനം സംവരണവും മറ്റ് സഹായങ്ങളും ലഭ്യമാക്കും.
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പ്രവാസികളുടെ കൂട്ടായ്മകള്‍ ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിമാനക്കമ്പനികള്‍ തിരക്കേറിയ സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണം. ഈ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും എമിഗ്രേഷനുവേണ്ടിയുള്ള ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രവാസി അസോസിയേഷന്റെ കര്‍മശ്രേഷ്ഠ പുരസ്‌കാരം ടി.ആര്‍ ചന്ദ്രദത്തിന് മന്ത്രി സമ്മാനിച്ചു.
ഇ.കെ ബഷീര്‍ അധ്യക്ഷനായി. ഗീതാ ഗോപി എം.എല്‍.എ അമ്മമാരെ ആദരിച്ചു. ടി.എന്‍ പ്രതാപന്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രജനി, വൈസ് പ്രസിഡന്റ് എം.കെ ബാബു, പി.ഐ ഷൗക്കത്തലി, സന്ധ്യാ രാമകൃഷ്ണന്‍, പ്രമീള സുദര്‍ശനന്‍, പി.ആര്‍ രമേഷ്, ടി.യു സുഭാഷ് ചന്ദ്രന്‍, ദേവരാജ് കൊല്ലാറ സംസാരിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."