കാര്‍ ക്ഷേത്രനടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ക്ക് പരുക്ക്
ഗുരുവായൂര്‍: നിയന്ത്രണം വിട്ട കാര്‍ ക്ഷേത്രനടയിലേക്ക് പാഞ്ഞുകയറി യുവതിയ്ക്കും വയോധികയ്ക്കും പരുക്കേറ്റു. യുവതിയുടെ കൈയില്‍ ഉണ്ടായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊരട്ടി ലീലാ സദനത്തില്‍ അഭിലാഷിന്റെ ഭാര്യ ശ്രീലക്ഷ്മി (30), അഭിലാഷിന്റെ അമ്മായി സുഭദ്ര (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ കിഴക്കെ നടയില്‍ എലൈറ്റ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം. പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മുണ്ടുപാലം സ്വദേശി ഇന്ദിര പ്രഭാകര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ക്ഷേത്രത്തിലെ കുട്ടിയുടെ ചോറൂണ് കഴിഞ്ഞ് റോഡിന്റെ വടക്ക് ഭാഗത്ത് കൂടെ ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന സംഘത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറുകയായിരുന്നു. കൈകുഞ്ഞുമായി കാറിന്റെ ബോണറ്റിന് മുകളിലേയ്ക്ക് വീണ ശ്രീലക്ഷ്മിയുമായി ഓടിയ കാര്‍ റോഡിന് തെക്ക്ഭാഗത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ മുന്നിലെ ഇരുമ്പ് ഗ്രില്ലില്‍ ഇടിച്ചാണ് നിന്നത്. ഗ്രില്ലില്‍ കാര്‍ ഇടിച്ച ആഘാതത്തില്‍ ശ്രീലക്ഷ്മിയുടെ കൈയില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."