HOME
DETAILS

കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

  
backup
August 28 2017 | 05:08 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3


മട്ടാഞ്ചേരി: നേവല്‍ ബേസിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു.വിവിധ കോണ്‍ട്രാക്റ്റര്‍മാരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന 300ല്‍ അധികം കണ്‍സര്‍വന്‍സി തൊഴിലാളികള്‍ അര്‍ഹമായ വേതനം, ബോണസ് എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാന്‍ സതേണ്‍ നേവല്‍ കമാണ്‍ഡന്റ് കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്.
നിലവില്‍ ഉണ്ടായിരുന്ന കരാര്‍ അവസാനിച്ച് പതിനഞ്ച് മാസം പിന്നിട്ടു. യൂനിയന്‍ കരാറിനുള്ള അവകാശപത്രിക സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വേതന, മറ്റ് ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിഭാഗം തൊഴിലാളി കളുടേയും മിനിമം വേതനം പുതുക്കി 11-2017 മുതല്‍ പ്രാബല്യം നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ച് ആറ് മാസം കഴിഞ്ഞു. അതു പ്രകാരമുള്ള തുച്ചമായ വേതനം നല്‍ക്കാന്‍ കരാറുകാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കരാറുക്കാരുടെ നിയമ വിരുദ്ധമായ നിലപാടിനോട് നാവിക അധിക്യതരും കൂട്ട് നില്‍ക്കുകയാണ്.നിലവില്‍ ബോണസ്സ്‌പ്പോലും നല്‍ക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല.ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍ ) മദ്ധ്യസ്ഥതയിലെ ഒത്ത് തീര്‍പ്പ് ചര്‍ച്ചയിലും കരാറുകാര്‍ നിഷേധ നിലപാട് തുടരുന്നു. നേവല്‍ ബോസിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നത് കൂടുതലും സ്ത്രീ തൊഴിലാളികളാണ്. 350 രൂപ വേതനം മാത്രമാണ് നല്‍ക്കുന്നത്.കൂടാതെ ഇ എസ് ഐ, പി എഫ് എന്നീ ആനുകൂല്യങ്ങളുടെ കാര്യത്തിലും നിയമലംഘനം നടത്തുകയാണ് കരാറുകാര്‍. ഇതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അ നിശ്ചിത കാല പണിമുടക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതമായതായി യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.ഡി നന്ദകുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago