കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മട്ടാഞ്ചേരി: നേവല്‍ ബേസിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു.വിവിധ കോണ്‍ട്രാക്റ്റര്‍മാരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന 300ല്‍ അധികം കണ്‍സര്‍വന്‍സി തൊഴിലാളികള്‍ അര്‍ഹമായ വേതനം, ബോണസ് എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാന്‍ സതേണ്‍ നേവല്‍ കമാണ്‍ഡന്റ് കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്.
നിലവില്‍ ഉണ്ടായിരുന്ന കരാര്‍ അവസാനിച്ച് പതിനഞ്ച് മാസം പിന്നിട്ടു. യൂനിയന്‍ കരാറിനുള്ള അവകാശപത്രിക സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വേതന, മറ്റ് ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിഭാഗം തൊഴിലാളി കളുടേയും മിനിമം വേതനം പുതുക്കി 11-2017 മുതല്‍ പ്രാബല്യം നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ച് ആറ് മാസം കഴിഞ്ഞു. അതു പ്രകാരമുള്ള തുച്ചമായ വേതനം നല്‍ക്കാന്‍ കരാറുകാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കരാറുക്കാരുടെ നിയമ വിരുദ്ധമായ നിലപാടിനോട് നാവിക അധിക്യതരും കൂട്ട് നില്‍ക്കുകയാണ്.നിലവില്‍ ബോണസ്സ്‌പ്പോലും നല്‍ക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല.ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍ ) മദ്ധ്യസ്ഥതയിലെ ഒത്ത് തീര്‍പ്പ് ചര്‍ച്ചയിലും കരാറുകാര്‍ നിഷേധ നിലപാട് തുടരുന്നു. നേവല്‍ ബോസിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നത് കൂടുതലും സ്ത്രീ തൊഴിലാളികളാണ്. 350 രൂപ വേതനം മാത്രമാണ് നല്‍ക്കുന്നത്.കൂടാതെ ഇ എസ് ഐ, പി എഫ് എന്നീ ആനുകൂല്യങ്ങളുടെ കാര്യത്തിലും നിയമലംഘനം നടത്തുകയാണ് കരാറുകാര്‍. ഇതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അ നിശ്ചിത കാല പണിമുടക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതമായതായി യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.ഡി നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."