പെന്‍ഷന്‍ വിതരണം ചെയ്തു
ചാരംമൂട്: മുതുകാട്ടുകര തെക്ക് പരബ്രഹ്മോദയം എന്‍.എസ്.എസ് കരയോഗത്തിലെ പെന്‍ഷന്‍ ഓണക്കിറ്റ് ക്ഷേമനിധി വിതരണം എന്‍.എസ്.എസ് പന്തളം താലൂക്ക് യൂനിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി വിതരണം ചെയ്തുഎന്‍.എസ്.എസ് പന്തളം താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ള, സി.ആര്‍ ചന്ദ്രന്‍, രാജേന്ദ്രന്‍ ഉണ്ണിത്താന്‍, എം.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ജി. ശങ്കരന്‍നായര്‍,ജി. സരസ്വതിയമ്മ, ബി. സതിയമ്മ,പി.കെ ചന്ദ്രമതിയമ്മ ജി. കൃഷ്ണന്‍ നായര്‍, ബി. ചന്ദ്രബാബു നേതൃത്വം നല്‍കി.
വില പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി: മന്ത്രി
മുഹമ്മ: സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. കഞ്ഞിക്കുഴി ചാലുങ്കല്‍ എ ഗ്രേഡ് ഹരിത ലീഡര്‍ സംഘത്തിന്റെ ഓണക്കാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓണവിപണിയില്‍ വിലക്കയറ്റം തടയാനായി.
വിലപ്രദര്‍ശിപ്പാക്കാതെയുള്ള കച്ചവടമാണ് പലയിടങ്ങളിലും നടക്കുന്നത്. പലപ്പോഴും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍, കൃഷി ഓഫിസര്‍ പി. അനിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."