അരൂരിലെ 'ഇ-ടോയ്‌ലെറ്റ്' അടഞ്ഞുതന്നെ
അരൂര്‍: പഞ്ചായത്തിന് സമീപം നിര്‍മിച്ച ഇ-ടോയ്‌ലെറ്റ് അടഞ്ഞുകിടക്കുന്നത് യാത്രക്കാരെ വലക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് കേടായതിനെ അടച്ചിടുകയായിരുന്നു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഇത് നന്നാക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവിടെ ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചത്. കെ.സി വേണുഗോപാലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരാണ് ടോയ്‌ലറ്റ് നശിപ്പിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് സമീപം നോക്കുകുത്തിയായി നല്‍ക്കുന്ന ഇ-ടൊയ്‌ലറ്റ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ അറ്റകുറ്റ പണികള്‍ നടത്തി യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ ഉപയോഗശൂന്യമായ ടോയ്‌ലെറ്റ് അവിടെനിന്ന് മാറ്റുന്നതിനുള്ള ആലോചനയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."