ഭാഗ്യക്കുറി വരുമാനം മുഴുവനും ആതുരസേവനത്തിന്: മന്ത്രി തോമസ് ഐസക്
ആലപ്പുഴ: ഭാഗ്യക്കുറിയില്‍നിന്നുള്ള വരുമാനം പൂര്‍ണമായും ആതുരസേവന-ക്ഷേമപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി വൈകാതെ പ്രാവര്‍ത്തികമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ആശുപത്രി ചികിത്സയും ഭാഗ്യക്കുറി വരുമാനം കൊണ്ട് സാധ്യമാക്കുകയാണ് ലക്ഷ്യം.
ചികിത്സയ്ക്ക് രണ്ടു ലക്ഷം എന്ന നിബന്ധനയൊക്കെ മാറ്റി മുഴുവന്‍ ചികിത്സയും ലഭ്യമാക്കും. കൂടുതല്‍ ഭാഗ്യക്കുറി ഓഫിസുകള്‍ തുറക്കുമെന്നും വില്‍പനക്കാരുടെ ആനുകൂല്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം വി.എസ് മണി അധ്യക്ഷ്യനായി. മരണാനന്തര സഹായ വിതരണം മന്ത്രി നിര്‍വഹിച്ചു. കലാമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഗ്രാമപഞ്ചായത്തംഗം എം.എസ് സന്തോഷ് നിര്‍വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ ബി. മുരളീധരന്‍, വി.ബി അശോകന്‍, പി.ആര്‍ സജീവ്, പി.യു അബ്ദുള്‍ കലാം, എം.എ നാസര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസര്‍ പി.ഡബ്ല്യൂ. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."