HOME
DETAILS
MAL
മുഖ്യമന്ത്രിയ്ക്ക് സ്വീകരണം നല്‍കും
backup
August 28 2017 | 05:08 AM
ആലപ്പുഴ: ലാവ്ലിന് കേസില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടതിനുശേഷം ആദ്യമായി ആലപ്പുഴയിലെത്തുന്ന പിണറായി വിജയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് അറിയിച്ചു. കേരള ഗവ. നേഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സെപ്റ്റംബര്‍ 29ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രിയെ വൈകിട്ട് അഞ്ചിന് കലക്ടറേറ്റിന് സമീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."